ആരാധർക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന മലയാള സിനിമാ താരം ആരെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന ഒരുത്തരമേ മലയാളി സിനിമാ പ്രേക്ഷകർക്ക് ഉണ്ടാകു. കാരണം മണിക്കൂറുകൾ ആണ് അവരോടൊപ്പം ഫോട്ടോ എടുക്കാനും അവരോട് സംസാരിക്കാനും മോഹൻലാൽ എന്ന സൂപ്പർ താരം തയ്യാറാവുന്നത്. ആരാധകർ തനിക്കു അനുജന്മാരെ പോലെ ആണെന്ന് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുള്ള മോഹൻലാൽ അവർക്കു വേണ്ടി എപ്പോഴും നിലകൊണ്ടിട്ടുണ്ട്. എന്നാൽ ആരാധന അതിരു വിടരുത് എന്നും അപകടം വിളിച്ചു വരുത്തരുത് എന്നും അദ്ദേഹം പലവട്ടം അവരെ ഉപദേശിച്ചിട്ടും ഉണ്ട്. അദ്ദേഹം അവർക്ക് നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന ഒരു സംഭവം ഇന്നലെ നടക്കുകയും അതിനെ തുടർന്ന് അദ്ദേഹം അവരെ വീണ്ടും ഉപദേശിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
https://www.instagram.com/p/B1YAnz9jZ3M/?igshid=1emc5j0w0qr3q
ഇന്നലെ തിരുവല്ലയിൽ ഒരു പ്രോഗ്രാം കഴിഞ്ഞു മോഹൻലാൽ മടങ്ങുന്ന വേളയിൽ കുറച്ചു ആരാധകർ ബൈക്കിൽ അദ്ദേഹത്തിന്റെ കാറിനെ ചേസ് ചെയ്ത് വരികയുണ്ടായി. അവർക്ക് അപകടം സംഭവിക്കാതിരിക്കാൻ കാർ നിർത്തി പുറത്തു വന്ന മോഹൻലാലിനോട് ഫോട്ടോ എടുക്കാൻ ആണ് തങ്ങൾ വന്നത് എന്നു അവർ അറിയിക്കുകയും മോഹൻലാൽ അവർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. അപ്പോഴേക്കും റോഡ് ബ്ലോക്ക് ആവുകയും അവിടെ പോലീസ് എത്തിച്ചേരുകയും ചെയ്തു. ഇനി തന്റെ കാർ ചേസ് ചെയ്യരുത് എന്നു കർക്കശമായ ഭാഷയിൽ ആരാധകരോട് പറഞ്ഞിട്ടാണ് മോഹൻലാൽ പോയത്. അങ്ങനെ ചേസ് ചെയ്യുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കും എന്നു ഒരുപാട് തവണ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ആരാധകരോട് പറഞ്ഞിട്ടുണ്ട് എങ്കിലും പലരും അതിന്റെ അപകടം മനസ്സിലാക്കാതെ ആണ് അതിനു തുനിയുന്നത്.
വീഡിയോ കടപ്പാട്: Dark_wander
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.