[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്റെ മനസിലെ വികാരമാണ് ലാലേട്ടന്‍ ആ ചോദ്യത്തിലൂടെ പറഞ്ഞത്; മനസ്സ് തുറന്നു ബാല

കോവിഡ് 19 ഭീഷണി മൂലം ഈ വർഷം മാർച്ച് മാസത്തിൽ നമ്മുടെ രാജ്യം ലോക്ക് ഡൗണിലാവുകയും അതോടൊപ്പം രാജ്യത്തെ സിനിമാ ഇൻഡസ്ട്രി പൂർണ്ണമായും നിശ്ചലമാവുമായും ചെയ്തതോടെ സിനിമാ താരങ്ങളും സാങ്കേതിക പ്രവർത്തകരും തുടങ്ങി സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ഓരോരുത്തരും സാധാരണ ജനങ്ങളെ പോലെ തന്നെ തങ്ങളുടെ വീടുകളിലേക്ക് ചുരുങ്ങി. അതിൽ ചിലർ കുടുംബത്തിൽ എത്താൻ കഴിയാതെ മറ്റു സ്ഥലങ്ങളിൽ ആണ് പെട്ട് പോയത്. അങ്ങനെ ഒരാളാണ് പ്രശസ്ത നടൻ ബാല. ബാലയുടെ അച്ഛനും അമ്മയും ചെന്നൈയിൽ പെട്ട് പോയപ്പോൾ ബാല കേരളത്തിലാണ്. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ചെന്നൈയിൽ ആണെങ്കിൽ അദ്ദേഹത്തിന്റെ സുഖമില്ലാത്ത അമ്മ കൊച്ചിയിലാണ്. ചെന്നൈയിൽ ആണെങ്കിലും കേരളത്തിലെ കോവിഡ് 19 പ്രതിരോധ രംഗത്ത് സർക്കാരിനൊപ്പം സജീവമായി പ്രവർത്തിക്കുന്ന മലയാള താരമാണ് മോഹൻലാൽ. ഒരുപാട് കോവിഡ് ബോധവൽക്കരണ വീഡിയോകൾ സർക്കാരിനായി ചെയ്ത മോഹൻലാൽ വമ്പൻ തുക ദുരിതാശ്വാസ ഫണ്ടിലേക്കും അതുപോലെ സിനിമാ പ്രവർത്തരുടെ ഫണ്ടിലേക്കും നൽകി.

ആരോഗ്യ പ്രവർത്തകരുമായും കോവിഡ് രോഗികളുമായും നിരന്തരം ഫോണിൽ സംസാരിച്ചു അവർക്കു  മാനസിക പിന്തുണ പകരുന്ന മോഹൻലാൽ മലയാള സിനിമയുടെ വിവിധ രംഗത്ത് പ്രവർത്തിക്കുന്ന ഓരോരുത്തരെയും ഫോണിലൂടെ വിളിച്ചു സംസാരിക്കുന്നു. അതിലൊരാളാണ് നടൻ ബാല. ബാല പറയുന്നത് മോഹൻലാൽ എന്ന മനുഷ്യന്റെ ഫോൺ കോൾ പകർന്നു തന്ന ആശ്വാസവും ധൈര്യവും വളരെ വലുതാണ് എന്നാണ്. തന്റെ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ മോഹൻലാൽ അതിനു ശേഷം ചോദിച്ചത് മറ്റാരും തന്നോട് ചോദിക്കാത്ത കാര്യമാണെന്നാണ് ബാല പറയുന്നത്. ബാലയുടെ അച്ഛനും അമ്മയും എവിടെയാണെന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. അത് തന്റെ മനസ്സിനെ സപ്ര്ശിച്ചു എന്നും അവര്‍ സുഖമായി ഇരിക്കുന്നോ എന്നും കൂടി അദ്ദേഹം ചോദിച്ചപ്പോൾ തന്റെ മനസ്സിലെ വികാരം തന്നെയാണ് അദ്ദേഹത്തിന്റെ ചോദ്യത്തിലൂടെ പുറത്തു വന്നതെന്നും തോന്നി എന്നും ബാല പറയുന്നു. പ്രായമായ തന്റെ അച്ഛനും അമ്മയും ചെന്നൈയിൽ ഒറ്റയ്ക്കുള്ളപ്പോൾ ലാലേട്ടൻ വിളിച്ചത്  തനിക്ക് ഒരുപാട് ശക്തി നല്‍കിയെന്നും മനസിലുള്ള പേടിയും വിഷമവും മാറിയെന്നും ബാല പറഞ്ഞു. മോഹൻലാൽ എന്ന സൂപ്പർ താരമല്ല പകരം ഒരു പച്ച മനുഷ്യനെയാണ് ആ സംസാരത്തിലൂടെ താൻ അറിഞ്ഞതെന്നും ബാല കൂട്ടിച്ചേർത്തു. 

webdesk

Recent Posts

ഈ സിനിമ അതിഗംഭീരം. മലയാളികൾ കക്ഷിരാഷ്ട്രീയഭേദമന്യേ കാണേണ്ട സിനിമ – ഡീൻ കുര്യാക്കോസ് എം.പി

അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…

7 hours ago

“വെൽക്കം ടു മലയാളം സിനിമ..“ ഷെയിൻ നിഗത്തിന്റെ ‘ബൾട്ടി‘യിലൂടെ സായ് ആഭ്യങ്കറെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ!

‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…

20 hours ago

ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോർഡ് തുക; പ്രധാന അപ്‌ഡേറ്റ് ജൂലൈ 4ന്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…

1 day ago

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ. ജനറൽ സെക്രട്ടറി എസ് എസ് .ടി സുബ്രഹ്മണ്യം

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…

3 days ago

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രൻ

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…

2 weeks ago

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…

2 weeks ago

This website uses cookies.