മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ ആരാധക വൃന്ദമുള്ള താരം കൂടിയാണ്. ആരാധകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന മോഹൻലാൽ എപ്പോഴും പറഞ്ഞിട്ടുള്ളത് അവരെ സഹോദര തുല്യരായാണ് താൻ കാണാറുള്ളത് എന്നാണ്. എന്നാൽ അത് വാക്കുകളിൽ മാത്രമൊതുക്കാതെ തന്റെ പ്രവർത്തികളിലൂടെയും മോഹൻലാൽ ഒട്ടേറെ തവണ നമ്മുക്ക് കാണിച്ചു തന്നിട്ടുമുണ്ട്. ആരാധകരുമൊത്തു സമയം ചെലവിടാനും അവർക്കു എന്ത് സഹായം ആവശ്യമുണ്ടെകിലും ഒപ്പം നിൽക്കാനും മോഹൻലാൽ ഉണ്ടാകും എന്നത് ഓരോ മോഹൻലാൽ ആരാധകനും ഏറെ ആവേശവും ആശ്വാസവും പകരുന്ന കാര്യവുമാണ്. ആരാധകരുടെ പിറന്നാൾ ദിനങ്ങളിൽ പോലും പലപ്പോഴും അവരെ വിളിക്കുകയും, അവരുടെ നേട്ടങ്ങളിലും സന്തോഷങ്ങളിലും അതുപോലെ ദുഃഖങ്ങളിലുമെല്ലാം കൂടെയുണ്ടാവുകയും ചെയ്യുന്ന താരം ആ ശീലം ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോവിഡ് ബാധിതനായ തന്റെ ആരാധകനു പിറന്നാൾ ആശംസകളുമായി മോഹൻലാലിൻറെ വിളിയെത്തിയത് കഴിഞ്ഞ ദിവസമാണ്.
കോഴിക്കോട് സ്വദേശിയായ ദേവൻ എന്ന ആരാധകനെ തേടിയാണ് മോഹൻലാലിന്റെ വിളിയെത്തിയത്. ദേവൻ ആ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കുകയും ചെയ്തു. അദ്ദേഹം തനിക്കു പകർന്നു തന്ന ആശ്വാസവും ആത്മവിശ്വാസവും ഏറെ വലുതാണെന്നും ദേവൻ പറയുന്നു. തന്റെ ലാലേട്ടനുമൊത്തുമുള്ള ഫോൺ സംഭാഷണം പങ്കു വെച്ചുകൊണ്ട് ദേവൻ കുറിച്ച വാക്കുകൾ ഇപ്രകാരം, സ്നേഹം ഈശ്വരനെ പോലെയാണെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. ഏത് അവസ്ഥയിലും എത്ര ദൂരത്ത് നിന്നും അതിന്റെ മായിക വലയം നമ്മെ പൊതിഞ്ഞ് നിൽക്കുമെന്നും. കോവിഡ് ബാധിതനായി കോറന്റൈൻ കേന്ദ്രത്തിലെ ശൂന്യതയിൽ കിടക്കുമ്പോഴും ഹൃദയം തൊടുന്ന ആ സ്നേഹമൊഴി ഒരിക്കൽ കൂടി എന്നെ തേടിയെത്തി. പ്രിയപ്പെട്ട ലാലേട്ടൻ ഇന്ന് ഫോണിൽ വിളിച്ചു. പിറന്നാൾ ആശംസ നേർന്നു, രോഗവിവരങ്ങൾ തിരക്കി, ആശ്വസിപ്പിച്ചു, ആത്മവിശ്വാസമേകി. ജന്മദിനമല്ല ജന്മം തന്നെ ധന്യം. ഈ മനുഷ്യന്റെ കരുതൽ ഒപ്പമുള്ള കാലത്തോളം ഏത് സങ്കടകാലവും ഞാൻ അതിജീവിക്കും. ഓരോ തവണ കണ്ണുകള്‍ പൂട്ടുമ്പോഴും എനിക്ക് കാണാം, നമ്മള്‍ കടന്നു പോയ നല്ല നിമിഷങ്ങള്‍ എല്ലാം തന്നെ. എന്റെ ജീവിതത്തിലെ അനുഗ്രഹമാണ് ഏട്ടൻ. ജീവിച്ചിരിക്കുന്ന കാലമത്രയും നിറയുന്ന അനുഗ്രഹം.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.