ഇത്തവണത്തെ ക്രിസ്മസിന് മോഹൻലാൽ – മമ്മൂട്ടി ബോക്സ് ഓഫിസ് പോരാട്ടം കാണാൻ ഇരുന്ന ആരാധകർക്ക് നിരാശ സമ്മാനിച്ച് കൊണ്ട് മോഹൻലാൽ ചിത്രമായ ബിഗ് ബ്രദർ റിലീസ് ജനുവരിയിലേക്കു മാറ്റി. മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴും നടക്കുകയാണ്. ഡിസംബർ ആദ്യ വാരത്തോടെ മാത്രമേ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുകയുള്ളു എന്നും അത് കൊണ്ടാണ് റിലീസ് ജനുവരി അവസാന വാരത്തിലേക്കു മാറ്റുന്നത് എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് സൂചന.
മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രം ഡിസംബർ ഇരുപതിനും മോഹൻലാലിന്റെ ബിഗ് ബ്രദർ ഡിസംബർ പത്തൊന്പതിനും റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. ഏതായാലും ഈ വർഷം ഇനി മോഹൻലാലിനെ വെള്ളിത്തിരയിൽ കാണാൻ സാധിക്കില്ല എന്നുറപ്പായി കഴിഞ്ഞു. നൂറു കോടി ക്ലബിൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറും സൂപ്പർ ഹിറ്റായ ഓണ ചിത്രം ഇട്ടിമാണിയുമായി മികച്ച ഒരു വർഷത്തിലൂടെ ആണ് മോഹൻലാൽ കടന്നു പോയത്. അദ്ദേഹം അഭിനയിച്ച കാപ്പാൻ എന്ന തമിഴ് ചിത്രവും നൂറു കോടി ക്ലബിൽ എത്തിയതായി നിർമ്മാതാക്കൾ സ്ഥിതീകരിച്ചിരുന്നു. സൂര്യ നായകനായ ഈ കെ വി ആനന്ദ് ചിത്രത്തിൽ മോഹൻലാൽ ഇന്ത്യൻ പ്രധാന മന്ത്രി ആയാണ് അഭിനയിച്ചത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.