മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ ട്രൈലെർ ത്രീഡി ഫോര്മാറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ആഗോള റിലീസായി എത്തിയ സൂര്യ ചിത്രം കങ്കുവയുടെ പ്രിന്റിനൊപ്പം ബറോസ് ട്രൈലെർ കേരളത്തിലെ ത്രീഡി സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുമെന്നാണ് സൂചന.
ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയേക്കാമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. കുട്ടികൾക്കായുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കിയ ബറോസ് പറയുന്നത് ഒരു പെൺകുട്ടിയും 400 വർഷം പ്രായമുള്ള ഒരു ഭൂതവും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. രണ്ട് വർഷത്തോളമായി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രത്തിന്റെ ജോലികൾ എല്ലാം ഏകദേശം പൂർത്തിയായി.
ലിഡിയൻ നാദസ്വരം ഗാനങ്ങളൊരുക്കുന്ന ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതമൊരുക്കിയത് ഹോളിവുഡിൽ നിന്നുള്ള മാർക്ക് കിലിയനാണ്. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ബി അജിത് കുമാറാണ്. ആശീവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നവോദയ ജിജോ പുന്നൂസ് രചിച്ച കഥയ്ക്ക് മോഹൻലാൽ, ടി കെ രാജീവ് കുമാർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ബറോസിൽ മോഹൻലാലിനൊപ്പം മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരവും ഒട്ടേറെ വിദേശ താരങ്ങളും വേഷമിട്ടിരിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകൾ കൂടാതെ അറബിക്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും സബ്‌ടൈറ്റിലോടെ ഈ ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.