മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ്- നിധി കാക്കും ഭൂതം എന്ന കുട്ടികളുടെ ചിത്രം ഡിസംബർ 25 ക്രിസ്മസ് റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പൂർണ്ണമായും ത്രീഡിയിൽ ഷൂട്ട് ചെയ്ത രണ്ടാമത്തെ മാത്രം ഇന്ത്യൻ ചിത്രമാണ് ബറോസ്. ഇപ്പോഴിതാ ഈ ചിത്രം ഐമാക്‌സിൽ എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാവുകയാണ്.
റിയൽ ത്രീഡിയിൽ ഐമാക്സ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിന്റെ ത്രീഡി പതിപ്പ് മാത്രമായാണ് വിദേശ രാജ്യങ്ങളിലുൾപ്പെടെ റിലീസ് ചെയ്യാൻ പോകുന്നത്. യു കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് അടുത്തയാഴ്ച മുതൽ തന്നെ ആരംഭിക്കും. കേരളത്തിലും ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞാൽ ഉടൻ തന്നെ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചന.
കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ഈ ത്രീഡി ഫാന്റസി ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്യുന്നതും മോഹൻലാൽ തന്നെയാണ്. ലിഡിയൻ നാദസ്വരം ഗാനങ്ങളൊരുക്കുന്ന ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതമൊരുക്കിയത് ഹോളിവുഡിൽ നിന്നുള്ള മാർക്ക് കിലിയനാണ്. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ബി അജിത് കുമാറാണ്. ആശീവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ഒരു പെൺകുട്ടിയും 400 വർഷം പ്രായമുള്ള ഒരു ഭൂതവും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് വർഷത്തോളമായി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രത്തിൻറെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു.
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
This website uses cookies.