കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്; നിധി കാക്കും ഭൂതം. മോഹൻലാൽ തന്നെ നായകനായും അഭിനയിക്കുന്ന ഈ ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. വമ്പൻ ബഡ്ജറ്റില് ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കുന്ന ബറോസ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ചൈനീസ്, പോർച്ചുഗീസ്, സ്പാനിഷ് ഉൾപ്പെടെ ഇരുപതോളം ഭാഷകളിലാണ് ഈ ചിത്രം സബ് ടൈറ്റിൽ ഉപയോഗിച്ചും ഡബ്ബ് ചെയ്‌തും റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസാവും ബറോസ് നേടാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റായ എ ബി ജോർജ്. അടുത്ത വർഷം മാർച്ചിൽ, സമ്മർ റിലീസായാണ് ഈ ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്യുന്നതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഈ വർഷം തന്നെ സെൻസറിങ് പൂർത്തിയാക്കുന്ന ബറോസിന്റെ ട്രൈലെർ ഡിസംബറിൽ ഉണ്ടാകുമെന്നാണ് സൂചന. അടുത്ത വർഷം മാർച്ച്- ഏപ്രിൽ മാസത്തിലാണ് റംസാൻ നോയമ്പ് കടന്നു വരുന്നത്. സാധാരണ നോയമ്പ് സമയത്ത് തീയേറ്ററുകളിൽ ആള് കുറയും എന്നുള്ളതിനാൽ വലിയ ചിത്രങ്ങൾ, പ്രത്യേകിച്ച് മലയാള ചിത്രങ്ങളൊന്നും തന്നെ റിലീസ് ചെയ്യാറില്ല. എന്നാൽ ഈ വർഷം കെ ജി എഫ് 2 ആ വെല്ലുവിളി ഏറ്റെടുത്തു മുന്നോട്ടു വരികയും തീയേറ്ററുകളിൽ ആളെ കൂട്ടുകയും ചെയ്തു. ഏതായാലും കെ ജി എഫ് 2 ന്റെ പാത പിന്തുടർന്ന് കൊണ്ട് അടുത്ത വർഷം സമ്മർ സമയത്ത്, റംസാൻ നോയമ്പ് കാലത്തെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് ബറോസ് റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. ജിജോ നവോദയ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ നാനൂറു വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ അഭിനയിക്കുന്നത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.