മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്, എന്നാൽ ആദ്യമാണ് രണ്ട് മോഹൻലാൽ ചിത്രങ്ങൾ നേർക്ക് നേർ ഓണത്തിനെത്തുന്നത്. ഏകദേശം എട്ട് മാസങ്ങളോളം കാത്തിരുന്നാണ് മോഹൻലാൽ ചിത്രം ‘നീരാളി’ അടുത്ത മാസം പ്രദർശനത്തിനെത്തുന്നത്. എല്ലാ മാസവും ഓരോ മോഹൻലാൽ ചിത്രങ്ങൾ വീതം കേരളത്തിൽ ഇനി പ്രദർശനത്തിനെത്തും എന്നതും മറ്റൊരു പ്രത്യേകതയാണ്. നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് ഓണത്തിന് റിലീസിനായി ഒരുങ്ങുന്നത്, ഇത്തിക്കര പക്കിയായി മോഹൻലാൽ പ്രധാന കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിഥി വേഷം എന്ന നിലയിൽ ചിത്രത്തിൽ ഭാഗമാവുകയും പിന്നീട് രണ്ടാം പകുതി മുഴുനീള കഥാപാത്രമായി മോഹൻലാൽ മാറുകയും ചെയ്തു. ഓണത്തിന് റിലീസിന് ഒരുങ്ങുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ് ‘ഡ്രാമാ’, ‘ലോഹം’ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത്- മോഹൻലാൽ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം പൂർണമായും വിദേശത്താണ് ചിത്രീകരിച്ചിരിക്കുന്നത്.
കുടുംബ പഞ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി ചിത്രമാണ് ‘ഡ്രാമാ’. ഹീറോയിസവും ആക്ഷൻ രംഗങ്ങളും ഒന്നും തന്നെയില്ലാത്ത ഒരു സാധാരണക്കാരണയാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഡ്രാമാ’ യുടെ ടീസർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. ആശ ശരത്ത്, സിദ്ദിഖ്, സുബി സുരേഷ്, മൈതലി, ബൈജു, ടിനി ടോം, നിരഞ്ജ്, ശാലിൻ സോയ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് അഴകപ്പനാണ്. ലില്ലിപാഡ് മോഷൻ പിക്ചേർസിന്റെയും വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷന്റെയും ബാനറിൽ എം. കെ നാസറും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓണത്തിനോടാനുബന്ധിച്ച് ഓഗസ്റ്റ് 24ന് ചിത്രം പ്രദർശനത്തിനെത്തും.
കായംകുളം കൊച്ചുണ്ണി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ തിരക്കിലാണ്, ഗ്രാഫിക്സ് വർക്കുകൾ മാത്രം ബാക്കി നിൽക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റീലീസിനായി അണിയറ പ്രവർത്തകർ ഒരുങ്ങുകയാണ്. കമൽ ഹാസനും മോഹൻലാലും ചേർന്നായിരിക്കും ട്രെയ്‌ലർ റിലീസ് ഗോകുലം പാർക്കിൽ വെച്ചു നടത്തുക. സണ്ണി വെയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, അമിത്, തെസ്നി ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഓഗസ്റ്റ് 18ന് മലയാളത്തിലും, തമിഴിലും, തെലുഗിലും വലിയ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
രണ്ട് മോഹൻലാൽ ചിത്രങ്ങൾ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കായിരിക്കും എന്ന ആകാംഷയിലാണ് സിനിമ പ്രേമികൾ, യുവാക്കളെയും ഫാമിലി ഓഡിയൻസിനെയും ലക്ഷ്യം വെച്ചാണ് ഇരുചിത്രങ്ങളും പ്രദർശനത്തിനെത്തുക. രണ്ട് മോഹൻലാൽ ചിത്രം ഉള്ളതിനാൽ മറ്റ് ചിത്രങ്ങൾ എല്ലാം തന്നെ റിലീസ് നീട്ടും എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.