യുവ താരം ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ ഇന്നലെ ആണ് റീലീസ് ചെയ്തത്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ ചേർന്ന് രചിച്ച ഈ കോമഡി എന്റർടൈനേർ ദുൽഖർ സൽമാൻ ആരാധകർക്ക് ആവേശം നൽകുന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഒന്നര വർഷത്തിന് ശേഷം റീലീസ് ചെയ്യുന്ന ദുൽഖറിന്റെ മലയാള ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ഇപ്പോഴിതാ ദുൽഖർ സൽമാന്റെ ഈ ചിത്രത്തിലെ പ്രകടനം കണ്ട് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് മലയാള സിനിമയുടെ താര ചക്രവർത്തി ആയ മോഹൻലാൽ ആണ്. ചിത്രം കണ്ട മോഹൻലാൽ ദുൽഖറിനെ നേരിട്ടു വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്.
ആരാധകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ആഘോഷ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ഏതായാലും ഒരു വിജയത്തോടെ മലയാളത്തിലേക്കുള്ള തന്റെ മടങ്ങി വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സംയുക്ത മേനോനും നിഖില വിമലും ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ദുൽഖറിന് ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, ദിലീഷ് പോത്തൻ, സുരാജ്, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും വളരെ രസകരമായ പ്രകടനമാണ് കാഴ്ച വെച്ചത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.