ഗംഭീര ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മനസ്സു കീഴടക്കി മുന്നോട്ടു പോവുകയാണ് ഇപ്പോൾ പ്രശസ്ത നടൻ ജോജു ജോർജ്. പൊറിഞ്ചു മറിയം ജോസിന്റെ വിജയത്തോടെ താര പദവിയിൽ എത്തിയ ജോജു കഴിഞ്ഞ വർഷം റീലീസ് ചെയ്ത ജോസെഫ് എന്ന എം പദ്മകുമാർ ചിത്രത്തിലെ പ്രകടനത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാർഡും അതുപോലെ ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശവും സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തനിക്കു ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ മോഹന്‍ലാല്‍ വിളിച്ചത് ആണ് ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു നിമിഷം എന്നു പറയുകയാണ് ജോജു ജോര്‍ജ്ജ്. ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ താൻ ബംഗളൂരുവിലായിരുന്നു എന്നും കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തന്റെ വീട്ടിലും വെള്ളം കയറുന്ന സാഹചര്യം ആയിരുന്നു എന്നും ജോജു ഓർത്തെടുക്കുന്നു. അവാര്‍ഡ് കിട്ടിയപ്പോൾ തന്റെ പ്രതികരണം ഷൂട്ട് ചെയ്യാന്‍ അവിടെ എത്തിയ ചാനലുകൾക്ക് ബാംഗ്ലൂരിലെ ഹോട്ടല്‍ ജീവനക്കാര്‍ അനുമതി നിഷേധിച്ചപ്പോൾ ഒന്നും ഷൂട്ട് ചെയ്യേണ്ട എന്ന് കരുതി ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് ഫോണില്‍ ലാലേട്ടന്റെ മെസ്സേജ് വന്നത്. വിളിച്ച് കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു മെസ്സേജ്. വല്ലാത്തൊരു വൈബ് പകര്‍ന്നു തന്നു ലാലേട്ടന്റെ ആ മെസ്സേജ് എന്നും പിന്നീട് അദ്ദേഹത്തെ വിളിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം പകർന്നു തന്ന ആ സന്തോഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്നായിരുന്നു എന്നും ജോജു വിശദീകരിച്ചു. മനീഷ് നാരായണൻ നടത്തിയ ദി ക്യൂ ഷോ ടൈം അഭിമുഖത്തിലാണ് ജോജു ജോര്‍ജ് ഇക്കാര്യം തുറന്നു പറയുന്നത്.
അതുപോലെ ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അടുപ്പമുള്ള പലരും ഒന്ന് വിളിച്ച് കണ്‍ഗ്രാറ്റ്‌സ് പോലും പറഞ്ഞിട്ടില്ല എന്നും ഒരു പക്ഷേ തനിക്ക് അവാര്‍ഡ് കിട്ടിയത് അവർക്ക് ഇഷ്ടപ്പെട്ട് കാണില്ല എന്നും ജോജു പറയുന്നു. തനിക്കു യോഗ്യതയില്ലെന്ന് തോന്നിയിട്ടാവും അവർ വിളിക്കാത്തത് എന്നും താൻ അവരില്‍ നിന്നൊക്കെ ഒരു അഭിനന്ദന വാക്ക് ആഗ്രഹിച്ചിരുന്നു എന്നും ജോജു പറഞ്ഞു. ജല്ലിക്കട്ടിന് ശേഷമുള്ള ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ് എന്നും ഗംഭീര ഡയറക്ടറാണ് ലിജോ എന്നും ജോജു കൂട്ടിച്ചേർത്തു.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.