എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങൾക്ക് മലയാള സിനിമാതാരങ്ങളുടെ മുഖം നൽകുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അങ്ങനെ വൈറലായി മാറുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ എ ഐ ചിത്രങ്ങളാണ്. ഹോളിവുഡിലെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളെ മോഹൻലാലിന്റെ മുഖത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ്ങാണ്.
റോക്കിയിലെ സിൽവസ്റ്റർ സ്റ്റാലിയോണ്‍ മുതൽ ടൈറ്റാനിക്കിലെ ഡികാപ്രിയോ കഥാപാത്രം ജാക്കിനും ടോപ് ഗൺ എന്ന സിനിമയിലെ ടോം ക്രൂസിനുമെല്ലാം പകരം മോഹൻലാലിൻറെ മുഖമാണ് ഈ എ ഐ ചിത്രങ്ങളിൽ ഉള്ളത്. ഇവ കൂടാതെ ക്ലാസിക് ആയ ഗോഡ്ഫാദർ, ജെയിംസ് ബോണ്ട്, ഇന്ത്യാന ജോൺസ്, സ്റ്റാർ വാർസ്, മാട്രിക്സ് തുടങ്ങിയ വമ്പൻ സിനിമകളിലെ കഥാപാത്രങ്ങൾക്കും എഐയുടെ സഹായത്തോടെ മോഹൻലാലിന്റെ മുഖം നൽകിയിട്ടുണ്ട്. എഐ.മാജിൻ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് മോഹൻലാലിന്റെ ഈ പുത്തൻ ചിത്രങ്ങൾ പുറത്ത് വന്നത്.
‘ലാലേട്ടൻ അങ്ങ് ഹോളിവുഡിൽ ജനിച്ചിരുന്നെങ്കിൽ’ എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഏതായാലും ഈ കിടിലൻ ചിത്രങ്ങൾ ഒരുക്കിയ എഐ ക്രിയേറ്ററെ വലിയ രീതിയിലാണ് സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നത്. അദ്ദേഹം ഉണ്ടാക്കിയ ഈ ചിത്രങ്ങളിൽ എല്ലാം ഒന്നിനൊന്നു ഗംഭീരമാണെന്നും സോഷ്യൽ മീഡിയ പറയുന്നു.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.