ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം ഒരു മോഹൻലാൽ ചിത്രം എത്തുന്നത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഏറെ വ്യത്യസ്തമായ പോസ്റ്റുകളിലൂടെയും ട്രൈലറുകളിലൂടെയും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ഒരുപാട് പുതുമകളുമായാണ് എത്തുന്നത്. ആക്ഷൻ – അഡ്വെഞ്ചർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്
സാജു തോമസാണ്. ചിത്രത്തിൽ സണ്ണി എന്ന ജെമ്മോളജിസ്റ്റായാണ് മോഹൻലാൽ എത്തുന്നത്. നദിയാ മൊയ്തുവാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായ്കുമാർ, സുരാജ് വെഞ്ഞാറമൂട്, പാർവ്വതി നായർ, ദിലീഷ് പോത്തൻ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ബോളിവുഡ് സംവിധായകന്റെ ചിത്രമായതിനാൽ തന്നെ ചിത്രത്തിന്റെ പിന്നണിയിൽ നിരവധി ബോളിവുഡ് ചലച്ചിത്രപ്രവർത്തകരും പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ഛായാഗ്രഹണമൊരുക്കിയ ഒരുക്കിയ സന്തോഷ് തുണ്ടിയിലാണ് ഈ ചിത്രത്തിന് വേണ്ടിയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാറൂഖാൻ ചിത്രങ്ങൾക്കുൾപ്പടെ ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിട്ടുള്ള ബോളിവുഡിലെ വിലപിടിപ്പുള്ള ആക്ഷൻ കൊറിയോഗ്രാഫർമാരിൽ ഒരാളായ സുനിൽ റോഡ്രിഗസാണ് ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഏറെ അതിസാഹസിക രംഗങ്ങൾ ഉൾക്കൊള്ളിച്ച ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മോഹൻലാൽ അനായാസം കൈകാര്യം ചെയ്തതെന്നാണ് സുനിലിന്റെ അഭിപ്രായം. പുലിമുരുകൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച അദ്ദേഹത്തിന്റെ തകർപ്പൻ ആക്ഷൻ കാണുവാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ മോഹൻലാലിന്റെ ആക്ഷൻ പ്രേക്ഷകരെ ഞെട്ടിക്കും എന്ന് ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്ന ദിലീഷ് പോത്തനും മുൻപ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. പോളണ്ടിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ സോങ് മിക്സ് ഒരുക്കിയത്. ഒരുപാട് പ്രത്യേകതകളുമായി എത്തുന്ന നീരാളി ജൂൺ 15ന് തീയറ്ററുകളിലെത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.