[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇത് മലയാള സിനിമാ ചരിത്രത്തിലാദ്യം

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിക്കാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ആറാട്ട് എന്ന മാസ്സ് ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തത്. ഒരു പക്കാ മോഹൻലാൽ മാസ്സ് ഷോ ആയി തയ്യാറാക്കിയ ഈ ടീസർ നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ടീസറിലെ പശ്ചാത്തല സംഗീതത്തിൽ പറയുന്നത് പോലെ പിന്നീട് സോഷ്യൽ മീഡിയ കണ്ടത് തലയുടെ വിളയാട്ടം തന്നെയായിരുന്നു. യൂട്യൂബ് റെക്കോർഡുകൾ ഓരോന്നായി കടപുഴക്കിയെറിഞ്ഞു കൊണ്ട് മുന്നേറിയ ഈ ടീസർ ഇരുപത്തിനാലു മണിക്കൂർ പിന്നിടുമ്പോൾ യൂട്യൂബിൽ നേടിയത് മോളിവുഡ് ടീസർ ചരിത്രത്തിലെ ഒരു അപൂർവ റെക്കോർഡാണ്. ആദ്യമായാണ് ഒരു മലയാള സിനിമാ ടീസറിന് 100 K കമന്റുകൾ യൂട്യൂബിൽ ലഭിക്കുന്നത് എന്ന റെക്കോർഡിന് ഒപ്പം തന്നെ, 100 K ക്കും മുകളിൽ ലൈക്‌സും, 3.3 മില്ല്യൺ കാഴ്ചക്കാരെയുമാണ് ആദ്യ ദിവസം ഈ ടീസർ നേടിയെടുത്തത്. ഈ മൂന്നു നേട്ടവും ഒരുമിച്ചു പിന്നിടുന്ന മലയാളത്തിലെ ആദ്യ ടീസർ കൂടിയാണ് ആറാട്ട് ടീസർ.

ആദ്യ ദിനം ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ മലയാളത്തിലെ രണ്ടാമത്തെ ടീസറാണ് ആറാട്ടിന്റെതു. ആദ്യ ദിനം നാലര മില്യണ് മുകളിൽ കാഴ്ചക്കാരെ നേടിയ ഒരു അഡാർ ലവ് ടീസർ കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്നത് ഇപ്പോൾ ആറാട്ട് ടീസറാണ്. രണ്ടര മില്യൺ കാഴ്ചക്കാരെ ആദ്യ ദിനം നേടിയ ദുൽഖർ സൽമാന്റെ കുറുപ്പ് ടീസറിന്റെ റെക്കോർഡാണ് ആറാട്ട് ടീസർ മറികടന്നത്. ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ അഞ്ചാമത്തെ ചിത്രമാണ് ആറാട്ട്. ഉദയ കൃഷ്ണ രചിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ മുഴുവൻ പേര് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ്. ആറാട്ട് ടീസർ നേടിയ റെക്കോർഡോടെ മലയാളത്തിലെ ബോക്സ് ഓഫീസ്, തീയേറ്റർ റൺ റെക്കോർഡുകൾക്കു പുറമെ സോഷ്യൽ മീഡിയ റെക്കോര്ഡുകളിലും മോഹൻലാൽ സമ്പൂർണ്ണ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.