കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിക്കാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ആറാട്ട് എന്ന മാസ്സ് ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തത്. ഒരു പക്കാ മോഹൻലാൽ മാസ്സ് ഷോ ആയി തയ്യാറാക്കിയ ഈ ടീസർ നിമിഷങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ടീസറിലെ പശ്ചാത്തല സംഗീതത്തിൽ പറയുന്നത് പോലെ പിന്നീട് സോഷ്യൽ മീഡിയ കണ്ടത് തലയുടെ വിളയാട്ടം തന്നെയായിരുന്നു. യൂട്യൂബ് റെക്കോർഡുകൾ ഓരോന്നായി കടപുഴക്കിയെറിഞ്ഞു കൊണ്ട് മുന്നേറിയ ഈ ടീസർ ഇരുപത്തിനാലു മണിക്കൂർ പിന്നിടുമ്പോൾ യൂട്യൂബിൽ നേടിയത് മോളിവുഡ് ടീസർ ചരിത്രത്തിലെ ഒരു അപൂർവ റെക്കോർഡാണ്. ആദ്യമായാണ് ഒരു മലയാള സിനിമാ ടീസറിന് 100 K കമന്റുകൾ യൂട്യൂബിൽ ലഭിക്കുന്നത് എന്ന റെക്കോർഡിന് ഒപ്പം തന്നെ, 100 K ക്കും മുകളിൽ ലൈക്‌സും, 3.3 മില്ല്യൺ കാഴ്ചക്കാരെയുമാണ് ആദ്യ ദിവസം ഈ ടീസർ നേടിയെടുത്തത്. ഈ മൂന്നു നേട്ടവും ഒരുമിച്ചു പിന്നിടുന്ന മലയാളത്തിലെ ആദ്യ ടീസർ കൂടിയാണ് ആറാട്ട് ടീസർ.
ആദ്യ ദിനം ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ മലയാളത്തിലെ രണ്ടാമത്തെ ടീസറാണ് ആറാട്ടിന്റെതു. ആദ്യ ദിനം നാലര മില്യണ് മുകളിൽ കാഴ്ചക്കാരെ നേടിയ ഒരു അഡാർ ലവ് ടീസർ കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്നത് ഇപ്പോൾ ആറാട്ട് ടീസറാണ്. രണ്ടര മില്യൺ കാഴ്ചക്കാരെ ആദ്യ ദിനം നേടിയ ദുൽഖർ സൽമാന്റെ കുറുപ്പ് ടീസറിന്റെ റെക്കോർഡാണ് ആറാട്ട് ടീസർ മറികടന്നത്. ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ അഞ്ചാമത്തെ ചിത്രമാണ് ആറാട്ട്. ഉദയ കൃഷ്ണ രചിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ മുഴുവൻ പേര് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ്. ആറാട്ട് ടീസർ നേടിയ റെക്കോർഡോടെ മലയാളത്തിലെ ബോക്സ് ഓഫീസ്, തീയേറ്റർ റൺ റെക്കോർഡുകൾക്കു പുറമെ സോഷ്യൽ മീഡിയ റെക്കോര്ഡുകളിലും മോഹൻലാൽ സമ്പൂർണ്ണ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.