ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും വലിയ ഓവർസീസ് റിലീസ് എന്ന റെക്കോർഡ് ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്. 630 ഇൽ അധികം ലൊക്കേഷനുകളിൽ 47 രാജ്യങ്ങളിൽ ആണ് മരക്കാർ എന്ന ചിത്രം അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്തത്. ഇപ്പോഴിതാ ആ റെക്കോർഡ് തകർത്തു ഒന്നാമത് എത്താൻ ഒരുങ്ങുകയാണ് മറ്റൊരു മോഹൻലാൽ ചിത്രമായ ആറാട്ട്. ഗൾഫ് ഒഴികെയുള്ള ഈ ചിത്രത്തിന്റെ ഓവർസീസ് മാർക്കറ്റ് റിലീസ് എടുത്തിരിക്കുന്നത് വിംഗിൽ എന്റെർറ്റൈന്മെന്റ്സ് ആണ്. അവർ ലക്ഷ്യമിടുന്നത് ഒരു മലയാള സിനിമയ്ക്കു വിദേശത്തു ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആറാട്ടിന് നല്കാൻ ആണ്. അതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിൽ മാത്രം മുന്നൂറിൽ അധികം സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് എന്ന് അവർ അറിയിച്ചു. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് മലയാള സിനിമയുടെ നോർത്ത് അമേരിക്ക മാർക്കറ്റ്.
അവിടുത്തെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസ് 180 ഓളം ലൊക്കേഷനുകളിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. 150 ലൊക്കേഷനുകൾ അമേരിക്കയിലും 30 ലൊക്കേഷനുകൾ ക്യാനഡയിലുമായിട്ടാണ് മരക്കാർ റിലീസ് ചെയ്തത്. ഏകദേശം അതിന്റെ ഇരട്ടിയോളം സ്‌ക്രീനുകളിൽ ആണ് ആറാട്ടു എത്താൻ പോകുന്നത്. അവിടെ മാത്രമല്ല, ഓസ്ട്രേലിയ, ന്യൂസീലൻഡ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ റിലീസ് ആണ് ആറാട്ടിനെ കാത്തിരിക്കുന്നത്. ഗൾഫിലെ റെക്കോർഡ് 159 ലൊക്കേഷനിൽ റിലീസ് ചെയ്ത മരക്കാർ ആണ്. അതിനെ മറികടക്കാൻ ആറാട്ടിന് ആവുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു കാര്യം. വേൾഡ് വൈഡ് ഫിലിംസ് ആണ് ആറാട്ടു ഗൾഫിൽ എത്തിക്കുന്നത്. കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളിൽ ആവും ആറാട്ട് എത്തുക. ഇവിടെയും റെക്കോർഡ് അറുനൂറിനു മുകളിൽ സ്‌ക്രീനുകളിൽ എത്തിയ മരക്കാർ ആണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി പതിനെട്ടിനാണ് റിലീസ് ചെയ്യുക.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.