മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്വൽത് മാൻ. ഇൻഡസ്ട്രി ഹിറ്റായ ദൃശ്യം, പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ ദൃശ്യം 2 എന്നിവക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒന്നിച്ച ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, നേരിട്ടുള്ള ഒടിടി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ഈ ചിത്രം എത്തുക എന്നറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടിട്ടില്ല എങ്കിലും, മെയ് മാസത്തിൽ ആവും ഈ ചിത്രം ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യുക എന്നാണ് സൂചന. നവാഗതനായ കെ ആർ കൃഷ്ണകുമാർ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജീവിതത്തിന്റെ വ്യത്യസ്ത വഴികളിൽ ജോലി ചെയ്യുന്ന പന്ത്രണ്ടു അപരിചിതരെ, ഹൈറേഞ്ചിലുള്ള ഒരു ഒറ്റപ്പെട്ട ബംഗ്ലാവിലേക്കു ക്ഷണിക്കുന്ന ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് സൂചന. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ശിവദാ, അനുശ്രീ, പ്രിയങ്ക നായർ, അനു സിതാര, ലിയോണ ലിഷോയ്, രാഹുൽ മാധവ്, അദിതി രവി, അനു മോഹൻ, ചന്ദു നാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. സതീഷ് കുറുപ്പ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വി എസ് വിനായക് ആണ്. അനിൽ ജോൺസൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.