തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ പിറന്നാളാണ് ഇന്ന്, ഒരുപാട് സിനിമ താരങ്ങൾ ആശംസ അറിയിച്ചു മുന്നോട്ട് വന്നിരുന്നു. മലയാളത്തിലെ പ്രിയ താരങ്ങളായ ആസിഫ് അലി, ദുൽഖർ, അജു വർഗ്ഗീസ് തുടങ്ങിയ യുവാക്കളുടെ നീണ്ട നിര രാവിലെ തന്നെ സൂര്യക്ക് ആശംസകളുമായി വന്നിരുന്നു. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലാണ് ഇപ്പോൾ സൂര്യക്ക് പിറന്നാൾ ആശംസിച്ച് രംഗത്തെത്തിയിരി ക്കുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത് സൂര്യ ആയിരുന്നു. ഇരുവരും അന്ന് സദസ്സിൽ സന്തോഷം പങ്കിട്ട ഒരു ചിത്രം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്താണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ആശംസ നേർന്നത്.
മോഹൻലാലിന്റെ പ്രത്യേക ക്ഷണം കാരണമാണ് സൂര്യ അമ്മയുടെ ഷോയിൽ പങ്കെടുക്കാൻ അനന്തപുരിയിലേക്ക് എത്തിച്ചേർന്നത്. മോഹൻലാലിനെ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനന്ന് ഒരുപാട് ആഭിമുഖത്തിൽ സൂര്യ പറഞ്ഞിട്ടുണ്ട്. മോഹൻലാലും- സൂര്യയും ആദ്യമായി ഒന്നിക്കുന്ന കെ. വി ആനന്ദ് അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലണ്ടനിൽ പൂർത്തിയാക്കിയിരുന്നു. രണ്ടാമത്തെ ഷെഡ്യുൾ വൈകാതെ തന്നെ തുടങ്ങും. സൂര്യയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചു ‘എൻ. ജി. ക്കെ’ യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. നന്ദ ഗോപാല കുമാരൻ എന്നാണ് ചിത്രത്തിന്റെ പൂർണ രൂപം. ‘എൻ.ജി.ക്കെ’ യിലെ ഗാനത്തിലെ ഒരു രംഗത്തെ ആസ്പദമാക്കിയാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഏറെ ഗൗരവത്തോട് കൂടി നിൽക്കുന്ന സൂര്യ, ചോരപാടുകളുമായ ഒരു ഷർട്ടും ചുറ്റിനും പോലീസുമുള്ള വളരെ നിഗൂഡത നിറഞ്ഞ പോസ്റ്റർ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചു എൻ.ജി.ക്കെ ടീം മറ്റൊരു പോസ്റ്റർ കൂടിയും ഇന്ന് പുറത്തുവിടുമെനാണ് റിപ്പോർട്ടുകൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.