മലയാളത്തിന്റെ രണ്ടു മഹാനടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഏകദേശം ഒരേ കാലത്തു സിനിമയിൽ വന്നു ഒരേ കാലത്തു സൂപ്പർ താരങ്ങളായി മാറിയ ഇരുവരും ഇന്നും മലയാള സിനിമയുടെ നെടുംതൂണുകൾ ആണ്. ദേശീയ പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളുമെല്ലാം ഒട്ടേറെ തവണ സ്വന്തമാക്കിയ ഇരുവരും നാൽപതു വർഷമായി വലിയ സൗഹൃദമാണ് കാത്തു സൂക്ഷിക്കുന്നത്. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ച സൂപ്പർ താരങ്ങളും മോഹൻലാലും മമ്മൂട്ടിയും ആയിരിക്കും. മോഹൻലാൽ- മമ്മൂട്ടി സൗഹൃദത്തിന് മറ്റൊരു വശം കൂടിയുണ്ട്. മമ്മൂട്ടിയെ കുടുംബാംഗങ്ങൾ മാത്രം വിളിക്കുന്ന പേരാണ് ഇച്ചാക്ക എന്നത്. ആ പേരിൽ അദ്ദേഹത്തെ വിളിക്കുന്ന മലയാള സിനിമയിലെ ഒരേയൊരു നടനും മോഹൻലാൽ മാത്രമാണ്. അല്ലെങ്കിൽ മോഹൻലാലിന് മാത്രമേ ആ സ്വാതന്ത്ര്യം മമ്മൂട്ടിയോടുളളു. അത്ര വലുതാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം.
ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിക്ക് മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ ജന്മദിന ആശംസകൾ നേർന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക് , ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് മോഹൻലാൽ തന്റെ ഇക്കാക്ക് ഹാപ്പി ബര്ത്ഡേ വിഷ് ചെയ്തത്. മോഹൻലാൽ ഇപ്പോൾ ബിഗ് ബോസ് ഷൂട്ടിങ്ങുമായി ബന്ധപെട്ടു മുംബൈയിൽ ആണെന്നാണ് സൂചന. മമ്മൂട്ടിയാവട്ടെ വൈശാഖ് ഒരുക്കുന്ന തന്റെ പുതിയ ചിത്രമായ മധുര രാജയുടെ ഷൂട്ടിംഗ് സെറ്റിൽ ആണ്. ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ള മോഹൻലാലും മമ്മൂട്ടിയും ഒരിക്കൽ കൂടി ഒന്നിച്ചു അഭിനയിക്കുന്നത് കാണാൻ ഉള്ള കാത്തിരിപ്പിലാണ് ആരാധകർ. അങ്ങനെയൊരു ചിത്രം ഇപ്പോൾ ഉണ്ടായാൽ ഒരുപക്ഷെ അത് മലയാള സിനിമയിലെ സകല ബോക്സ് ഓഫീസ് ചരിത്രവും തിരുത്തികുറിക്കുകയും ചെയ്യും. ഏതായാലും മലയാളത്തിന്റെ മെഗാ സ്റ്റാറിന് ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ നൽകിയ ജന്മദിന ആശംസകളും ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.