മലയാള സിനിമയുടെ മഹാനടന്മാരിലൊരാളായ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും, അതുപോലെ മലയാള സിനിമാ പ്രവർത്തകരും അദ്ദേഹത്തിന്റെ ജന്മദിനം സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുകയാണ്. പതിവ് പോലെ തന്നെ മമ്മൂട്ടിയുടെ ജന്മദിനത്തിന് എല്ലാവരും ഏറ്റവും കൂടുതൽ കാത്തിരുന്നത് മലയാളത്തിന്റെ മറ്റൊരു മെഗാതാരമായ മോഹൻലാലിന്റെ ആശംസകൾക്ക് വേണ്ടിയാണു. പതിവ് തെറ്റിക്കാതെ തന്റെ സ്വന്തം ഇച്ചാക്കക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് മോഹൻലാൽ രംഗത്തെത്തി. പതിറ്റാണ്ടുകൾ നീളുന്ന സൗഹൃദമാണ് മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ളത്. തന്റെ സ്വന്തം വല്യേട്ടനാണ് ഇച്ചാക്ക എന്ന് താൻ വിളിക്കുന്ന മമ്മുക്ക എന്നും മോഹൻലാൽ പലവട്ടം പറഞ്ഞിട്ടുളത് പോലെ, തന്റെ കൂടെപ്പിറപ്പാണ് മോഹൻലാൽ എന്ന് മമ്മൂട്ടിയും പറയുന്നത് ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് മലയാളികൾ കേട്ട് നിന്നിട്ടുള്ളത്.
മമ്മൂട്ടിയെ ഇച്ചാക്ക എന്ന് എന്ന് വിളിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മാത്രമാണ്. സിനിമയിൽ നിന്ന് ആ പേര് വിളിക്കുന്നതും അങ്ങനെ വിളിക്കാൻ അനുവാദമുള്ളതും മോഹൻലാലിന് മാത്രമാണെന്നതും ഇവരുടെ അപൂർവമായ സ്നേഹബന്ധം നമ്മുക്ക് കാണിച്ചു തരുന്നു. നാല് പതിറ്റാണ്ടുകൾക്ക് മുകളിലായി മലയാള സിനിമയുടെ നെടുംതൂണുകളായി നിൽക്കുന്ന മോഹൻലാൽ- മമ്മൂട്ടി എന്നിവരുടെ സൗഹൃദത്തിന്റെ മനോഹരമായ ഉദാഹരണം കൂടിയാണ് ഇത്തരം നിമിഷങ്ങൾ നമ്മുക്ക് കാണിച്ചു തരുന്നത്. ഇവർ തമ്മിലുള്ള ബന്ധം വാക്കുകൾ കൊണ്ട് പറയാവുന്നതിനും അപ്പുറമാണെന്ന് മമ്മൂട്ടിയുടെ മകനും യുവതാരവുമായ ദുൽഖർ സൽമാൻ പറയുമ്പോൾ, അതിനുമപ്പുറമൊന്നുമില്ല ഈ സൗഹൃദത്തിന്റെ കെട്ടുറപ്പിനെ കുറിച്ചറിയാൻ. സംവിധായകൻ ഫാസിൽ പറഞ്ഞത് പോലെ മോഹൻലാലിന് വേണ്ടിയും മമ്മൂട്ടിക്ക് വേണ്ടിയും തുടിക്കുന്ന ഇരട്ട ചങ്കുള്ള മലയാളി പ്രേക്ഷകർക്ക് ഈ നിമിഷങ്ങൾ എന്നും മനസ്സിൽ സൂക്ഷിക്കാനുള്ളതാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.