മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 1979 മെയ് ആറിനാണ് സുൽഫത്തിനെ മമ്മൂട്ടി വിവാഹം കഴിച്ചത്. ഇപ്പോൾ തങ്ങളുടെ നാല്പത്തിയൊന്നാം വിവാഹ വാർഷികമാഘോഷിക്കുന്ന മെഗാസ്റ്റാറിനും സുൽഫത്തിനും ആശംസയുമായി എത്തിയിരിക്കുന്നത് കംപ്ളീറ്റ് ആക്ടർ മോഹൻലാലാണ്. തന്റെ ഇച്ചാക്കക്കും ഭാഭിക്കും വിവാഹാ വാർഷികാശംസകൾ എന്നാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം എൺപതുകളുടെ തുടക്കത്തിൽ ആരംഭിച്ചതാണ്. മമ്മുക്കയുടെ കുടുബാംഗങ്ങൾ ഒഴികെ സിനിമാ ലോകത്തു നിന്നും വിരലിലെണ്ണാവുന്ന അത്രയും ആളുകൾ മാത്രമേ അദ്ദേഹത്തെ ഇച്ചാക്ക എന്നും സുല്ഫത് ഭാഭി എന്നും വിളിക്കാറുള്ളു. അതിലൊരാളാണ് മോഹൻലാൽ. മമ്മൂട്ടിയുടെ മകനായ ദുൽകർ സൽമാനൊരിക്കൽ പറഞ്ഞത് തന്റെ വാപ്പയുടെയും ലാൽ അങ്കിളിന്റെയും സൗഹൃദം വാക്കുകളിൽ പറഞ്ഞു തീർക്കാനാവില്ലയെന്നും അത്ര വലിയ ബന്ധമാണ് ഇരുവരുടേയുമെന്നാണ്.
ഏകദേശം അൻപതിലധികം ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുള്ള സൂപ്പർ താരങ്ങളാണ് ഇരുവരും. ഇന്ത്യൻ സിനിമയിലെ മറ്റൊരു ഇന്ഡസ്ട്രിയിലും ഇത്രയധികം ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുള്ള സൂപ്പർ താരങ്ങളില്ല. മമ്മൂട്ടി ലാലു എന്ന് വിളിക്കുന്ന മലയാളികളുടെല്ലാം പ്രീയപ്പെട്ട ലാലേട്ടന്റെ കൂടെ ആശംസകളെത്തിയതോടെ മമ്മൂട്ടി ആരാധകരും ആവേശത്തിലാണ്. രാവിലെ മുതൽ തന്നെ തങ്ങളുടെ മമ്മുക്കക്ക് ആശംസകൾ നൽകി കൊണ്ട് ആരാധകർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ മമ്മൂട്ടിയും മകൻ ദുൽകർ സൽമാനുമെല്ലാം ഒരുമിച്ചു കുടുംബത്തോടൊപ്പം ആയതിനാൽ തന്നെ ഈ വിവാഹ വാർഷികത്തിന് എല്ലാവരും ഒത്തു കൂടുന്നതിന്റെ മധുരവുമുണ്ട്. ദുൽകർ സൽമാനും കുട്ടി സുറുമിയുമാണ് മമ്മൂട്ടിയുടെ മക്കൾ. മകൻ ദുൽകർ സൽമാന്റെ ഭാര്യ അമാൽ സൂഫിയ, അവരുടെ കുഞ്ഞു മകൾ മറിയം എന്നിവരും ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.