തമിഴകത്തിന്റെ നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള സൂര്യ ആരാധകരും സിനിമാ പ്രേമികളും. ഇന്നലെ മുതൽ തന്നെ സിനിമാ പ്രേമികളും സൂര്യ ആരാധകരും സിനിമ മേഖലയിലെ പ്രമുഖരും സൂര്യക്ക് ജന്മദിന ആശംസകളുമായി രംഗത്ത് വന്നു. ഇപ്പോഴിതാ സൂര്യക്ക് ജന്മദിന ആശംസയുമായി എത്തിയിരിക്കുന്നത് ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ മോഹൻലാൽ ആണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ സൂര്യക്ക് സന്തോഷകരമായ ഒരു ജന്മദിനം ആശംസിച്ചതു. ഒരു കടുത്ത മോഹൻലാൽ ആരാധകൻ കൂടിയാണ് സൂര്യ. അത് പലപ്പോഴും പബ്ലിക് ആയി തന്നെ സൂര്യ തുറന്നു പറഞ്ഞിട്ടും ഉണ്ട്. അടുത്ത മാസം മോഹൻലാൽ- സൂര്യ ടീം ആദ്യമായി ഒന്നിച്ച തമിഴ് ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ്. കെ വി ആനന്ദ് ഒരുക്കിയ കാക്കാൻ എന്ന ചിത്രത്തിൽ ആണ് മോഹൻലാൽ- സൂര്യ ടീം ഒന്നിച്ചത്.
ഇന്ത്യൻ പ്രധാന മന്ത്രി ആയി മോഹൻലാലും അദ്ദേഹത്തിന്റെ അംഗ രക്ഷകനായ എൻ എസ് ജി കമാൻഡോ ആയി സൂര്യയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സായ്‌യേഷ നായികാ വേഷത്തിൽ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ മകൻ ആയി എത്തുന്നത് ആര്യ ആണ്. ബൊമൻ ഇറാനി, സമുദ്രക്കനി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഹാരിസ് ജയരാജ്ഉം ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്സും ആണ്. രണ്ടു ദിവസം മുൻപാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നിയിൽ വെച്ച് നടന്നത്. തന്റെ നാൽപ്പതു വർഷത്തെ അഭിനയ ജീവിതത്തിൽ താൻ കണ്ടിട്ടുള്ള സഹ അഭിനേതാക്കളിൽ കഥാപാത്രത്തിനായി ഏറ്റവും കൂടുതൽ ആത്മാർപ്പണം ചെയ്യുന്ന ഒരാൾ ആണ് സൂര്യ എന്നാണ് മോഹൻലാൽ പറഞ്ഞത്
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.