മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രം ഒറ്റിറ്റി റിലീസിന് തയ്യാറെടുക്കുകയാണ് എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം അറിയിച്ചു. തീയേറ്റർ സംഘടന ഒരു തരത്തിലും സഹകരിക്കാത്തതു കൊണ്ട് വേറെ ഒരു നിവൃത്തിയും ഇല്ലാത്തതു കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ, പ്രിയദർശൻ എന്നിവരുടെ അനുവാദം വാങ്ങിയാണ് ഇത് ചെയ്യുന്നത് എന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഈ കാര്യത്തിൽ താൻ പൂർണ്ണമായും ആന്റണി പെരുമ്പാവൂരിന്റെ ഒപ്പമാണ് എന്നാണ് പ്രിയദർശൻ പ്രതികരിച്ചത്. ഇത് തീയ്യറ്ററിൽ തന്നെ റിലീസ് ചെയ്യാൻ ആന്റണി മാക്സിമം ശ്രമിച്ചു എന്നും പക്ഷെ വളരെ മോശമായ പെരുമാറ്റം ആണ് തീയേറ്റർ സംഘടനയുടെ നേതൃത്വത്തിൽ നിന്ന് ഉണ്ടായതു എന്നും ഒരു സംസ്കരവുമില്ലാത്തവരെ പോലെയാണ് അവർ പബ്ലിക് ആയി വന്നിരുന്നു ഓരോന്ന് വിളിച്ചു പറഞ്ഞതെന്നും പ്രിയൻ പറയുന്നു.
പണം നഷ്ടപ്പെട്ടാലും ഈ ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാം എന്നും നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം നടക്കട്ടെ എന്നുമാണ് മോഹൻലാൽ തന്നോട് പറഞ്ഞത് എന്നും പ്രിയദർശൻ വെളിപ്പെടുത്തി. എന്നാൽ താൻ കാരണം ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ് പെരുവഴിയിൽ ആവുന്നത് കാണാൻ സാധിക്കില്ല എന്നും തനിക്കു വേണ്ടി ഇത്രയും വലിയ റിസ്ക്ക് എടുത്തു, മലയാള സിനിമയ്ക്കു താങ്ങാൻ കഴിയുന്നതിനും അപ്പുറമുള്ള ബഡ്ജറ്റിൽ ചിത്രം ഒരുക്കാൻ തയ്യാറായ ആന്റണി എന്നും പ്രിയദർശൻ പറയുന്നു. ഇത് തീയേറ്ററിൽ തന്നെ വരണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആളാണ് മോഹൻലാൽ എന്നും പക്ഷെ തങ്ങളുടെ സ്വപ്നത്തിനു വേണ്ടി ഒരു നിർമ്മാതാവിനെ ബലിയാടാക്കാൻ സാധിക്കില്ല എന്നും പ്രിയദർശൻ വെളിപ്പെടുത്തി.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.