കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായ മോൺസ്റ്റർ ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ചു. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഈ വിവരം സ്ഥിതീകരിച്ചു കൊണ്ടുള്ള ട്വീറ്റ് പങ്ക് വെച്ചത്. ദീപാവലി റിലീസായി ഒക്ടോബർ ഇരുപത്തിയൊന്നിന് മോൺസ്റ്റർ റിലീസ് ചെയ്യാനാണ് തീരുമാനം. പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ- വൈശാഖ് ടീമൊന്നിച്ച ഈ ചിത്രം രചിച്ചത് പുലിമുരുകൻ രചിച്ച ഉദയ കൃഷ്ണ തന്നെയാണ്. പുലിമുരുകൻ ടീം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ അധികം ചർച്ച ചെയ്യാത്ത ഒരു പ്രമേയമാണ് ഈ ചിത്രത്തിൽ പറയുന്നതെന്ന് നേരത്തെ മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു.
ഏതാനും പോസ്റ്ററുകൾ മാത്രമാണ് ഈ ചിത്രത്തിന്റേതായി ഇതുവരെ പുറത്തു വന്നിട്ടുള്ളത്. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദാണ്. ദീപക് ദേവാണ് മോൺസ്റ്ററിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. സ്റ്റണ്ട് സിൽവ ആക്ഷൻ രംഗങ്ങളൊരുക്കിയ ഈ ചിത്രത്തിൽ സുദേവ് നായർ, ഹണി റോസ്, ഗണേഷ് കുമാർ, സിദ്ദിഖ്, ലക്ഷ്മി മഞ്ചു, തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ വേഷമിടുന്നുണ്ട്. ലക്കി സിങ് എന്ന് പേരുള്ള ഒരു പോലീസ് ഓഫീസറായാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏത് തരത്തിലുള്ള ത്രില്ലറാണ് ഈ ചിത്രമെന്ന വിവരവും അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ…
2022 ൽ മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന…
This website uses cookies.