കോവിഡ് 19 ഭീഷണി മൂലം സർക്കാർ അഖിലേന്ത്യാ തലത്തിൽ തന്നെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ മുഴുവൻ വീടുകൾക്കുളിലാണ്. അവശ്യ സർവീസുകൾ മാത്രമാണ് ഇപ്പോൾ രാജ്യത്തു പ്രവർത്തിക്കുന്നത്. അങ്ങനെ നിലച്ചു പോയ രംഗങ്ങളുടെ കൂട്ടത്തിലാണ് സിനിമാ മേഖലയും. താരതമ്യേന ചെറിയ ഇന്ഡസ്ട്രിയായ മലയാള സിനിമാ മേഖല വലിയ നഷ്ടമാണ് ഈ അവസ്ഥ കൊണ്ട് നേരിട്ട് കൊണ്ടിരിക്കുന്നത്. എന്നാലും മലയാള സിനിമാ മേഖലയും പൂർണ്ണമായി തന്നെ കോവിഡ് പ്രതിരോധത്തിനായി സർക്കാരിനൊപ്പമുണ്ട്. സൂപ്പർ താരം മോഹൻലാൽ സർക്കാരിന് എല്ലാ പിന്തുണയും സഹായവും ചെയ്തു കൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയാണ്. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ സംഘടനയിലെ അംഗങ്ങൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. അമ്മയിലെ അംഗങ്ങൾക്ക് അദ്ദേഹമയച്ച ശബ്ദ സന്ദേശത്തിൽ പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ, ഞാന്‍ നിങ്ങളുടെ ലാല്‍ ആണ്. മോഹന്‍ലാല്‍. എല്ലാവരും അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുന്നു എന്നറിയുന്നതു തന്നെ വലിയ ആശ്വാസം. ലോകം മുഴുവന്‍ കൊവിഡ് 19 എന്ന ഈ മഹാ വിപത്തിനെ നേരിടുമ്പോള്‍ മറ്റുള്ളവരില്‍ നിന്നെല്ലാമകന്ന് അവരവരുടെ വീടുകളില്‍ സുരക്ഷിതരായിരിക്കുക എന്നതല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിക്കുന്ന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എല്ലാവരും പാലിക്കണം. എത്രയും വേഗം ഇതില്‍നിന്നും ഒരു മോചനം ഉണ്ടാവട്ടെയെന്നും വീണ്ടും എല്ലാവര്‍ക്കും അവരവരുടെ പ്രവര്‍ത്തന മേഖലകളിലേക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെ എന്നും എന്‍റെ പ്രാര്‍ഥന. ഈ അവസരത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാവിധ സഹായങ്ങളും നമ്മുടെ അംഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ നമ്മുടെ വൈസ് പ്രസിഡന്‍റുമാരായ എംഎല്‍എമാര്‍ അവരവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സഹായങ്ങള്‍ എത്തിച്ചുതരുന്നതുമാണ്. കൂടാതെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെട്ടാല്‍ സാമ്പത്തിക സഹായം നല്‍കുന്ന കാര്യവും അമ്മ ആലോചിക്കുന്നുണ്ട്. ആവശ്യപ്പെടും മുന്‍പ് ഓരോ അംഗങ്ങളും ആലോചിക്കണം, ഞാനീ സഹായത്തിന് അര്‍ഹനാണോ എന്ന്. എന്നേക്കാള്‍ ബുദ്ധിമുട്ടുന്ന മറ്റംഗങ്ങള്‍ ഇല്ലേ എന്ന്. കാരണം ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും സഹായം നല്‍കാന്‍ ചിലപ്പോള്‍ അമ്മയുടെ സാമ്പത്തികസ്ഥിതി അനുവദിച്ചെന്നു വരില്ല. വലിയൊരു പ്രതിസന്ധിയിലേക്കാണ് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. കര്‍ശനമായ നിയന്ത്രണം നമ്മള്‍ എല്ലാ കാര്യത്തിലും പാലിക്കേണ്ടതുണ്ട്. വളരെ സൂക്ഷിച്ചുവേണം ഇനി ഓരോ അടിയും മുന്നോട്ടുവെക്കാന്‍. നിങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും എന്നും നിങ്ങളുടെ സംഘടന ഒപ്പമുണ്ടാകും. നിറഞ്ഞ സ്നേഹത്തോടെ മോഹന്‍ലാല്‍.
നേരത്തെ ദിവസ വേതനക്കാരായ മലയാള സിനിമയിലെ തൊഴിലാളികൾക്ക് സഹായമായി പത്തു ലക്ഷം രൂപ നൽകിയും മോഹൻലാൽ ആണ് ആദ്യം തന്നെ മുന്നോട്ടു വന്നത്. 501 അംഗങ്ങൾ ആണ് അമ്മ സംഘടനയിൽ ഉള്ളത്. ഇൻഷുറൻസ് പരിരക്ഷയടക്കമുള്ള ആനുകൂല്യങ്ങൾ അംഗങ്ങൾക്കായി അമ്മയിൽ ഉണ്ട്. അത് കൂടാതെ അർഹതപ്പെട്ട അംഗങ്ങൾക്ക് 1995 മുതൽ കൈനീട്ടം എന്ന പേരിൽ മാസം തോറും പെൻഷനും അമ്മ നൽകുന്നുണ്ട്. നിലവിൽ 138 പേർക്കാണ് മാസം 5000 രൂപ വീതം അമ്മ പെൻഷനായി നൽകുന്നത്.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആട് ജീവ്തം ഓസ്കാറിലേക്ക് എന്ന് വാർത്തകൾ. അതിന്റെ തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ തീർക്കുന്ന തിരക്കിലാണ്. ഡിസംബർ ആദ്യ വാരത്തിലാണ് പൃഥ്വിരാജ് ഒരുക്കുന്ന…
ബേസിൽ ജോസഫ് - നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി സൂപ്പർ വിജയത്തിലേക്ക്.…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
This website uses cookies.