മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള മോഹൻലാൽ വീണ്ടും ഒരിക്കൽ കൂടി മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ ട്വിറ്ററിലൂടെയാണ് മോഹൻലാൽ പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏവരുടെയും പ്രിയങ്കരനായ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറിന്റെ പിറന്നാളിന് മോഹൻലാൽ അദ്ദേഹത്തിനായി കുറിച്ച ആശംസ പോസ്റ്റാണ് വലിയ തരംഗമായത്. മോഹൻലാലിന്റെ ട്വിറ്ററിലെ പോസ്റ്റ് ഐ. സി. സി അവരുടെ വെബ്സൈറ്റിൽ ഇന്നലെ പ്രസിദ്ധീകരിക്കുകയുണ്ടായി. സച്ചിൻ ടെൻഡുൽക്കറുടെ പിറന്നാളിനോടനുബന്ധിച്ച് വലിയ താരങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളും ആശംസകൾ പങ്കുവച്ചതിന് ഒപ്പമാണ് മോഹൻലാലിന്റെയും പോസ്റ്റ് എത്തുന്നത്. തെന്നിന്ത്യയിൽ ആദ്യമായാണ് ഒരു താരത്തിന് ഇങ്ങനെയൊരു അംഗീകാരം ലഭിക്കുന്നത് ഇന്ത്യയിൽ തന്നെ വളരെ ചുരുക്കം നടന്മാർക്ക് മാത്രമേ ഇത്തരത്തിലൊരു നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ. എന്തുതന്നെയായാലും മോഹൻലാൽ വീണ്ടുമൊരിക്കൽ കൂടി മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ്.
നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിനെ വിസ്മയിപ്പിച്ച നടനവിസ്മയം മോഹൻലാൽ, ട്വിറ്ററിൽ തന്നെ മുൻപ് സ്വന്തം പേരിൽ ഒരു റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഏറ്റവുമധികം ഫോളോവേഴ്സുള്ള മലയാളി എന്ന റെക്കോർഡാണ് അന്ന് മോഹൻലാൽ സ്വന്തമാക്കിയത്. അഞ്ചു മില്യൺ ഫോളോവേഴ്സും ആയാണ് അന്ന് മോഹൻലാൽ റെക്കോർഡ് സൃഷ്ടിച്ചത്. ഏറ്റവുമധികം ഫോളോവേഴ്സുള്ള മലയാള നടനും മോഹൻലാൽ തന്നെയാണ്. അഞ്ച് മില്യൺ ആരാധകരെ സ്വന്തമാക്കിയതിന്റെ സെലിബ്രേഷൻ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടക്കുകയും ചെയ്തിരുന്നു. വി. എ. ശ്രീകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് വേളയിലാണ് ഇപ്പോൾ മോഹൻലാൽ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.