2020 എന്ന വർഷം അവസാനിക്കാൻ ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കി. കോവിഡ് എന്ന മഹാമാരി ഉണ്ടാക്കിയ നഷ്ടങ്ങളാണ് ഈ വർഷത്തെ ബാക്കിപത്രമെങ്കിലും എല്ലാ വർഷത്തേയും പോലെ തന്നെ സോഷ്യൽ മീഡിയ വലിയ രീതിയിൽ തന്നെ സജീവമായി നിന്ന ഒരു വർഷം തന്നെയാണ് 2020. ഇപ്പോഴിതാ ഈ വർഷം ലോകമെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ മലയാള താരമാരാണ് എന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ഗൂഗിൾ ട്രെൻഡ്‌സിന്റെ ഒഫീഷ്യൽ റിപ്പോർട്ട് പ്രകാരം മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാൽ ആണ് ഈ വർഷവും ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ മലയാള സിനിമാ താരം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ലിസ്റ്റിൽ ഒന്നാമനായി നിൽക്കുന്ന മോഹൻലാൽ ഒരിക്കൽ കൂടി ആ നേട്ടം സ്വന്തമാക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മോഹൻലാൽ കഴിഞ്ഞാൽ ഈ ലിസ്റ്റിൽ രണ്ടാമനായി ഇടം നേടിയിരിക്കുന്നത് യുവ താരമായ ദുൽഖർ സൽമാനാണ്. ദുൽഖറിന് ശേഷം മൂന്നാമതായി മെഗാ സ്റ്റാർ മമ്മൂട്ടിയും ഈ ലിസ്റ്റിലുണ്ട്.
ന്യൂസിലാൻഡ്, ഒമാൻ, കുവൈറ്റ്, യു എ ഇ, ബഹ്‌റൈൻ, കാനഡ, ഖത്തർ, ഓസ്ട്രേലിയ, ബ്രിട്ടൺ, സൗദി അറേബ്യാ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ മലയാള താരമാണ് മോഹൻലാൽ. ഇന്ത്യയിൽ മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിവർ ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ പാകിസ്‌ഥാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, സിങ്കപ്പൂർ, ഫ്രാൻസ്, മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ദുൽഖർ ആണ് മുന്നിൽ നിൽക്കുന്നത്. ഇറാനിൽ മമ്മൂട്ടിയാണ് ഇവരേക്കാൾ മുന്നിൽ നിൽക്കുന്ന താരം. പത്തു രാജ്യങ്ങളിൽ മോഹൻലാലും എട്ടു രാജ്യങ്ങളിൽ ദുൽഖർ സൽമാനും ഒരു രാജ്യത്തു മമ്മൂട്ടിയും എന്ന രീതിയിലാണ് ഗൂഗിൾ സെർച്ചിൽ ഇവർ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ കണക്കു പുറത്തു വന്നിരിക്കുന്നത്. നേരത്തെ ഈ വർഷം ഏറ്റവും കൂടുതൽ തവണ ട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ സിനിമാ താരങ്ങളുടെ പട്ടികയിലും മലയാളത്തിൽ നിന്ന് ഇടം പിടിച്ച ഒരേയൊരു താരം മോഹൻലാൽ ആയിരുന്നു. ആദ്യ പത്തിൽ ഒൻപതാം സ്ഥാനത്താണ് ഈ ലിസ്റ്റിൽ മോഹൻലാൽ എത്തിയത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.