ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്‍മാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ. ഈ വര്‍ഷം ജനുവരിയിലെ ട്രെന്‍ഡുകള്‍ അനുസരിച്ച് പുറത്തിറക്കിയ ഈ പട്ടികയിൽ ജനപ്രീതിയില്‍ ഒന്നാമത് എത്തിയത് മോഹൻലാൽ ആണ്. ഇതിനു മുൻപത്തെ മാസങ്ങളിലെ ലിസ്റ്റിലും മോഹൻലാൽ തന്നെയായിരുന്നു ഒന്നാം സ്ഥാനം നേടിയത്. മമ്മൂട്ടി രണ്ടാമത് എത്തിയപ്പോൾ ഇത്തവണ മൂന്നാം സ്ഥാനം നേടിയത് ഫഹദ് ഫാസിൽ ആണ്. ഈ ലിസ്റ്റിലെ നാലാമൻ ആയി സ്ഥാനം പിടിച്ചത് ടോവിനോ തോമസ് ആണ്. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, ആസിഫ് അലി, നിവിന്‍ പോളി, ഷെയിന്‍ നിഗം ഈ പട്ടികയിലെ ബാക്കി സ്ഥാനങ്ങൾ നേടിയിരിക്കുന്നു. ജനപ്രീതി നേടിയ നടിമാരുടെ പട്ടികയും ഓര്‍മാക്‌സ് മീഡിയ ഇതോടൊപ്പം തന്നെ പുറത്തു വിട്ടിട്ടുണ്ട്.
ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഒന്നാം സ്ഥാനം നേടിയ ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു എത്തിയിരിക്കുന്നത് ശോഭന ആണ്. നസ്രിയ, നിമിഷ സജയന്‍, നയന്‍താര തുടങ്ങിയവരും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി താരങ്ങളുടെയും പട്ടികയും ഓര്‍മാക്‌സ് മീഡിയ സ്ഥിരമായി തന്നെ പുറത്തു വിടാറുണ്ട്. വിജയ്, നയന്‍താര എന്നിവർ തമിഴിലെ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ സമാന്തയും അല്ലു അര്‍ജുനുമാണ് തെലുങ്കിലെ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയത്. അക്ഷയ് കുമാറും ആലിയ ഭട്ടും ബോളിവുഡിലെ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചു. എല്ലാ മാസത്തേയും ലിസ്റ്റുകൾ ഇങ്ങനെ പുറത്തു വിടുന്ന ഏക മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് ഓർമാക്സ് മീഡിയ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.