ഈ കഴിഞ്ഞ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ റാങ്കോടെ വിജയിച്ച മിടുക്കൻ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നുള്ള വിനായക് ആണ്. അഞ്ഞൂറിൽ നാനൂറ്റി തൊണ്ണൂറ്റിമൂന്നു മാർക്കും നേടി വിജയിച്ച വിനായക് തൊടുപുഴ സ്വദേശിയാണ്. ഉന്നത വിജയം നേടിയ ഈ മിടുക്കനെ തേടി ഇപ്പോൾ ആശംസകൾ എത്തിയിരിക്കുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൽ നിന്നാണ്. ഇപ്പോൾ കൊച്ചിയിൽ സ്വകാര്യ ഹോട്ടലിൽ ക്വറന്റീനിൽ കഴിയുന്ന മോഹൻലാൽ വിനായകിനെ ഫോണിൽ വിളിക്കുകയും തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. ആരാധിക്കുന്ന താരത്തോട് ആവേശം കൊണ്ടും സന്തോഷാധിക്യം കൊണ്ടും വാക്കുകൾ കിട്ടാതെ ആദ്യം ഉഴറിയ വിനായക് പിന്നീട് ലാലേട്ടനോട് എല്ലാ വിവരങ്ങളും സംസാരിച്ചു. ഇനി ബികോമിന് ചേരാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ അപേക്ഷിച്ചിരിക്കുകയാണ് താനെന്നു വിനായക് പറഞ്ഞപ്പോൾ പഠനത്തിനായി എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നും മോഹൻലാൽ പറഞ്ഞു. തന്റെ അച്ഛന്റെയും അമ്മയുടേയും പേരിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷൻ വഴി വിനായകിന് എന്ത് ആവശ്യമുണ്ടെങ്കിലും ചെയ്തു കൊടുക്കാമെന്നും മോഹൻലാൽ പറഞ്ഞു.
വിനായകിന്റെ കുടുംബാംഗങ്ങളുടെ സുഖ വിവരങ്ങളും അന്വേഷിച്ചതിനു ശേഷമാണു മോഹൻലാൽ സംസാരം അവസാനിപ്പിച്ചത്. നേരത്തെ യുവ താരം ദുൽഖർ സൽമാൻ വിനായകിനെ വിളിക്കുകയും ഒരു ഫോൺ സമ്മാനമായി നൽകുകയും ചെയ്തിരുന്നു. അതുപോലെ തന്നെ നടനും രാജ്യ സഭാ എംപിയുമായ സുരേഷ് ഗോപിയും ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കുകയും ഡൽഹിയിൽ പഠിക്കാനും താമസിക്കാനുമടക്കമുള്ള സൗകര്യങ്ങൾ ചെയ്തു തരാമെന്നു അറിയിക്കുകയും ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം വിനായകിനെ വിളിച്ചഭിനന്ദിച്ചിരുന്നു. സി ബി എസ് സിയിൽ കോമേഴ്‌സ് ആയിരുന്നു വിനായക് പഠിച്ച വിഷയം.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.