തമിഴ് ജനത മുഴുവൻ സ്നേഹത്തോടെ ‘അമ്മ എന്ന് വിളിച്ചിരുന്ന തമിഴ് നാടിൻറെ അന്തരിച്ചു പോയ മുൻ-മുഖ്യമന്ത്രിയും പ്രശസ്ത നടിയുമായിരുന്ന ജയലളിതയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ പോവുകയാണ് പ്രശസ്ത തമിഴ് സംവിധായകനായ ഭാരതീരാജ. വളരെ സംഭവ ബഹുലമായ ഒരു ജീവിതം നയിച്ച ജയലളിതയുടെ ജീവിതം പറയുന്ന സിനിമയ്ക്കു ‘അമ്മ-പുരട്ച്ചി തലൈവി എന്നാണ് പേര് നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്, ഈ ചിത്രത്തിലെ നായകനായി അഭിനയിക്കാൻ ഭാരതീരാജ സമീപിച്ചിരിക്കുന്നത് മലയാള സിനിമയുടെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനുമായി വിശേഷിപ്പിക്കുന്ന മോഹൻലാലിനെയാണ്. എം ജി ആർ ആയി അഭിനയിക്കാനാണ് ഭാരതീരാജ മോഹൻലാലിനെ സമീപിച്ചിരിക്കുന്നത് എന്നാണ് സൂചന.
ഏകദേശം ഇരുപതു വർഷങ്ങൾക്കു മുൻപ് എം ജി ആർ- കരുണാനിധി എന്നിവരുടെ ജീവിതത്തെയും സൗഹൃദത്തേയും ആസ്‍പദമാക്കി മണി രത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു എം ജി ആർ ആയി നായക വേഷത്തിൽ എത്തിയത്. ആനന്ദൻ എന്ന പേരിൽ ആയിരുന്നു മണി രത്‌നം അന്ന് ആ കഥാപാത്രം അവതരിപ്പിച്ചത്. മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി മാറി ഇരുവരിലെ പെർഫോമൻസ് എന്നതിനൊപ്പം തന്നെ ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസ്സിക്കുകളിൽ ഒന്നായി മാറി ആ ചിത്രവും. ഇന്ത്യൻ സിനിമയുടെ മാർലോൺ ബ്രാണ്ടോ എന്നാണ് ലോക പ്രശസ്ത മാഗസിൻ ആയ ടൈംസ് മാഗസിൻ ആ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം കണ്ടു അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഒരിക്കൽ കൂടി എം ജി ആർ ആയി മോഹൻലാൽ വെള്ളിത്തിരയിൽ എത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകരും സിനിമാ പ്രേമികളും. ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് ആദിത്യ ഭരദ്വാജ്ഉം ഇതിനു സംഗീതം ഒരുക്കാൻ പോകുന്നത് ഇളയ രാജയും ആയിരിക്കും. ഐശ്വര്യ റായ് അല്ലെങ്കിൽ അനുഷ്ക ഷെട്ടി ആയിരിക്കും ഈ ചിത്രത്തിൽ ജയലളിത ആയി അഭിനയിക്കുക എന്നാണ് സൂചന. വരുന്ന ഡിസംബർ മാസത്തോടെ ഷൂട്ടിംഗ് തുടങ്ങാൻ പാകത്തിന് ആണ് ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.