ദേശീയ പുരസ്‍കാരം നേടിയ ആവാസവ്യൂഹം, ശേഷം വന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകനാണ് കൃഷാന്ത്. അദ്ദേഹം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം ഒന്നിക്കുന്നു എന്നൊരു വാർത്ത കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്.
മോഹൻലാൽ- കൃഷാന്ത് ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു ആയിരിക്കുമെന്നും, ഈ ചിത്രത്തിൽ ഒരു ഡിറ്റക്റ്റീവ് ആയാണ് മോഹൻലാൽ എത്തുന്നതെന്നുമാണ് സൂചന. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രം അടുത്ത വർഷം മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തിൽ ആരംഭിക്കാനാണ് പ്ലാൻ എന്നും വാർത്തകളുണ്ട്.
കൊച്ചി, മേഘാലയ, വെസ്റ്റ് ബംഗാൾ എന്നിവയാവും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എന്നും റിപ്പോർട്ടുകൾ പറയുന്നു. കൃഷാന്ത് തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ വളരെ വ്യത്യസ്തമായ ഒരു ചിത്രമായി മാറുമെന്നാണ് സൂചന. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യാൻ പോകുന്ന ഹൃദയപൂർവം, മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന മമ്മൂട്ടി ചിത്രത്തിലെ അതിഥി വേഷം എന്നിവക്ക് ശേഷം മോഹൻലാൽ കൃഷാന്ത് ചിത്രത്തിലേക്ക് കടക്കും.
പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന എമ്പുരാൻ, തരുൺ മൂർത്തി ഒരുക്കുന്ന L360 എന്നിവയാണ് ഇപ്പോൾ മോഹൻലാൽ ചെയ്യുന്ന ചിത്രങ്ങൾ. മോഹൻലാൽ തന്നെ സംവിധാനം ചെയ്ത ബറോസ് ആണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്. ഈ ചിത്രം ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.