മലയാള സിനിമയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ തന്നിട്ടുള്ള ആളാണ് സംവിധായകൻ ഭദ്രൻ. എന്നാൽ ഭദ്രൻ എന്നും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് സ്ഫടികം എന്ന ക്ലാസിക് മാസ്സ് ചിത്രം സമ്മാനിച്ച സംവിധായകൻ എന്ന പേരിൽ ആണ്. മലയാളത്തിന്റെ താര സൂര്യനായ മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം 1995 ഇൽ ആണ് റീലീസ് ചെയ്തത്. ആ വർഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം ആയി മാറിയ സ്ഫടികം കേരളത്തിൽ എല്ലാ അർത്ഥത്തിലും തരംഗമായി മാറി. മോഹൻലാൽ അവതരിപ്പിച്ച ആട് തോമ എന്ന കഥാപാത്രത്തിന് ഇന്ന് വിസ്മയിപ്പിക്കുന്ന പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത് എന്നു പറയുമ്പോൾ തന്നെ അന്നു ആ കഥാപാത്രം കേരളത്തിൽ ഉണ്ടാക്കിയ ഓളം നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും.
ഇപ്പോഴിതാ ഭദ്രൻ ഒരിടവേളയ്ക്ക് ശേഷം തിരിച്ചു എത്തുകയാണ്. സൗബിൻ ഷാഹിർ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രം എസ് സുരേഷ് ബാബു ആണ് രചിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്യാൻ പോകുന്നത് ഭദ്രന്റെ ഏറ്റവും പ്രീയപ്പെട്ട നായകനായ മോഹൻലാൽ തന്നെയാണ്. ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരം ഭദ്രൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി റീലീസ് ചെയ്യും. ഈ ചിത്രത്തിന് ശേഷം ഒരു മോഹൻലാൽ ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രൻ. ഒരു ആക്ഷൻ ചിത്രമായി ഒരുക്കാൻ പോകുന്ന ഈ ചിത്രം വമ്പൻ ക്യാൻവാസിൽ ആണ് പ്ലാൻ ചെയ്യുന്നത്. മോഹൻലാലിന്റെ തിരക്ക് മൂലം ആണ് ചിത്രം വൈകുന്നത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.