ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ് ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാവുന്നു എന്ന് വാർത്തകൾ. ജോൺ ആൻഡ് മേരി ക്രീയേറ്റീവ് എന്ന ബാനറിൽ ഷിബു ബേബി ജോൺ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന.
മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ശേഷം മോഹൻലാൽ- ഷിബു ബേബി ജോൺ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. നേരത്തെ വേല എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാം ശശി ഒരുക്കുന്ന മോഹൻലാൽ ചിത്രവും ഷിബു ബേബി ജോൺ പ്ലാൻ ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു.
ആന്റണി വർഗീസ് നായകനായ ദാവീദ് ആണ് ഷിബു ബേബി ജോൺ ഇപ്പോൾ നിർമ്മിച്ച് കൊണ്ടിരിക്കുന്ന ചിത്രം. പൃഥ്വിരാജ് നായകനായ സന്തോഷ് ട്രോഫി, ഫഹദ് ഫാസിൽ- എസ് ജെ സൂര്യ ടീം ഒന്നിക്കുന്ന ചിത്രം എന്നിവയാണ് വിപിൻ ദാസ് സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്യുന്ന മറ്റു ചിത്രങ്ങൾ. ഇത് കൂടാതെ അദ്ദേഹം തിരക്കഥ രചിക്കുന്ന വാഴ 2 എന്ന ചിത്രവും ഉടൻ ആരംഭിക്കും.
സവിൻ എസ്.എ ആണ് വാഴ 2 ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാണവും വിപിൻ ദാസ് ആയിരിക്കും. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ എന്ന സിജു സണ്ണി- അനശ്വര രാജന്‍ ചിത്രവും വിപിൻ ദാസ് നിർമ്മിക്കുന്നുണ്ട്. നവാഗതനായ വിപിന്‍ എസ് ആണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ രചിച്ചു സംവിധാനം ചെയ്യുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.