മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ ഒരുപിടി വമ്പൻ ചിത്രങ്ങളുമായി തിരക്കിലാണ്. തന്റെ പാൻ ഇന്ത്യൻ ബഹുഭാഷാ ചിത്രമായ വൃഷഭയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ മോഹൻലാൽ അടുത്ത ദിവസം മുതൽ ജീത്തു ജോസഫ് ഒരുക്കുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും . ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ, മോഹൻലാൽ തന്നെ സംവിധാനം ചെയ്ത ബറോസ്, ജീത്തു ജോസഫ് ഒരുക്കിയ റാം പാർട്ട് 1 , റാം പാർട്ട് 2 എന്നിവയാണ് ഇനി മോഹൻലാൽ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന എംപുരാൻ ആണ് അടുത്ത മാസം മുതൽ ആരംഭിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം. ഇപ്പോഴിതാ പുതിയ തലമുറയിലെ മറ്റൊരു സംവിധായകനൊപ്പവും മോഹൻലാൽ കൈകോർക്കുകയാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിൽ മോഹൻലാലാണ് നായകനെന്നാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. പ്രശസ്ത നിർമ്മാതാവ് എം രഞ്ജിത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ ജോലികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ്, തന്റെ അടുത്ത ചിത്രം ഒരു സൂപ്പർസ്റ്റാറിനൊപ്പമാണെന്നു സൂചിപ്പിക്കുന്ന തരുൺ മൂർത്തിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. നേരത്തെ പ്രജിത്- എം രഞ്ജിത് കൂട്ടുകെട്ടിൽ, മോഹൻലാലിന് വേണ്ടി ഒരുക്കാനിരുന്ന ബെൻസ് വാസു എന്ന കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തിയാവാം ഈ തരുൺ മൂർത്തി ചിത്രമെന്നും ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.