Mohanlal Stills
മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ ഒരിക്കൽ കൂടി ദുരിതബാധിതരായ കേരളാ ജനതയെ തന്നോട് ചേർത്ത് പിടിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും കുട്ടനാട്ടിലേക്കു ആറു ലക്ഷം രൂപയും അതുപോലെ എം സി ആറുമായി ചേർന്ന് 30 ലക്ഷം രൂപയുടെ വസ്ത്രങ്ങളും നൽകിയ മോഹൻലാൽ പ്രളയബാധിതർക്കു വേണ്ടിയുള്ള തന്റെ കാരുണ്യ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇപ്പോൾ വയനാട്ടിലെ ദുരിതബാധിതരായ രണ്ടായിരം കുടുംബങ്ങൾക്ക് വേണ്ടി സഹായമെത്തിക്കാൻ പോവുകയാണ് മലയാളികളുടെ പ്രീയപ്പെട്ട ലാലേട്ടൻ. അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവർത്തകർ വയനാട്ടിലെ ഉൾപ്രദേശങ്ങളിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി ഇന്നിറങ്ങുകയാണ് എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ വയനാടൻ ഊരുകളിലെ രണ്ടായിരത്തോളം കുടുംബങ്ങളിലേക്കു എത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്നും മോഹൻലാൽ അറിയിച്ചു. രണ്ടായിരം കുടുംബങ്ങൾക്ക് ഒരാഴ്ച ഉപയോഗിക്കാൻ ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്‌യുകയാണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം. ഒരുപാട് പേരുടെ സഹായ ഹസ്തങ്ങളിലൂടെ നമ്മുടെ കേരളം അതിജീവിക്കുമെന്നും എല്ലാവരും ഇതിനു വേണ്ടി മുന്നിട്ടിറങ്ങണം എന്നും അദ്ദേഹം തന്റെ ഫേസ്ബുക് വീഡിയോ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. ഒരു നൂറ്റാണ്ടിനിടക്ക് കേരളം കണ്ട ഏറ്റവും വലിയ മഹാദുരിതത്തിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി മാറിയ എല്ലാ സുമനസ്സുകൾക്കും നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ ആരംഭിച്ചത് തന്നെ. മോഹൻലാലിൻറെ നിർദേശ പ്രകാരം താര സംഘടനയായ ‘അമ്മ രണ്ടു ഗഡുക്കളായി 50 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണവുമായി ബന്ധപെട്ടു അദ്ദേഹം തിരുവനന്തപുരത്താണ് ഉള്ളത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.