മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ വമ്പൻ ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെ ആരാധകരും സിനിമാ പ്രേമികളും മലയാള സിനിമാ ലോകവും ആവേശത്തിലാണ്. അടുത്ത ജനുവരി 25 നാണ് ഈ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കിയ ഈ പാൻ ഇന്ത്യൻ ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മലയാള സിനിമക്കും സിനിമാസ്വാദകർക്കും ആവേശമായി, മറ്റ് രണ്ട് മോഹൻലാൽ ചിത്രങ്ങളുടെ റിലീസ് പ്ലാനുകൾ കൂടി ചർച്ച ചെയ്യപ്പെടുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ നേര് നവംബർ മാസത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയായി ഒരുക്കുന്ന ഈ ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. പ്രിയാമണി നായികാ വേഷം ചെയ്യുന്നഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ഇത് കൂടാതെ മറ്റൊരു വമ്പൻ മോഹൻലാൽ ചിത്രവും ഈ വർഷം തന്നെ റിലീസ് പ്ലാൻ ചെയ്യുന്നുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ത്രീഡി ഫാന്റസി ചിത്രമായ ബറോസ് ആണ് ക്രിസ്മസ് റിലീസായി പ്ലാൻ ചെയ്യുന്നത്. ഡിസംബർ 21 ന് റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രവും ഒട്ടേറെ ഭാഷകളിലായാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഇപ്പോൾ വിദേശത്ത് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ബറോസിന്റെ റിലീസ് പ്ലാൻ അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. അപ്രതീക്ഷിതമായ രീതിയിൽ ജോലികൾ തീരാൻ വൈകിയാൽ മാത്രമേ ബറോസ് റിലീസ് അടുത്ത വർഷം മാർച്ചിലേക്ക് നീട്ടുകയുള്ളു എന്നാണ് വാർത്തകൾ വരുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.