ഇന്ന് മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുലി മുരുകൻ. ഉദയ കൃഷ്ണ രചിച്ചു വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. മലയാളത്തിൽ ആദ്യമായി നൂറു കോടി ക്ലബിൽ എത്തിയ ചിത്രമാണ് പുലി മുരുകൻ. ആഗോള ഗ്രോസ് നൂറ്റിയന്പത് കോടിയോളം നേടിയ ഈ ചിത്രം കേരളത്തിൽ നിന്നും മാത്രം നേടിയത് 86 കോടിയോളമാണ്. ഒട്ടേറെ ബോക്സ് ഓഫീസ് ചരിത്രങ്ങൾ ഉണ്ടാക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് വാർത്തകൾ വന്നെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ അത് ചെയ്യാൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെ അതിപ്പോൾ ആലോചിക്കുന്നില്ല എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ ടീം ഇപ്പോൾ വീണ്ടും ഒന്നിക്കുകയാണ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം അടുത്ത മാസം പത്തിന് ഷൂട്ടിംഗ് ആരംഭിക്കും എന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടായിട്ടില്ല എങ്കിലും, നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ പ്രഖ്യാപനം എത്തും എന്നാണ് സൂചന. ചെറിയ കാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം എറണാകുളത്താണ് ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ പേരും മറ്റു താരനിരയും പിന്നീട് പ്രഖ്യാപിക്കും. ഒടിടി റിലീസ് ആണോ തീയറ്റർ റിലീസ് ആണോ എന്ന കാര്യത്തിലും പിന്നീട് ആണ് തീരുമാനം ഉണ്ടാകു. ചെറിയ കാൻവാസിൽ ഉള്ള ചിത്രമായാണ് കൊണ്ട് തന്നെ ഇന്നത്തെ സാഹചര്യത്തിൽ ഒടിടി റിലീസ് ആവാനുള്ള സാധ്യതകൾ ഏറെയാണ്. നവംബർ ഒന്നിന് ഗൾഫിലേക്കു പോകുന്ന മോഹൻലാൽ പത്തിന് തന്നെ ഈ ചിത്രത്തിൽ ജോയിൻ ചെയ്യും. അതിനു ശേഷം ഡിസംബറിൽ അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് വീണ്ടും ആരംഭിക്കും എന്നാണ് സൂചന.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' റിലീസ് തീയതി പുറത്ത്. 2025…
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ…
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ ഫസ്റ്റ് ലുക്ക് പുറത്ത്. ധ്യാന്…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഡിസംബർ 20 ന്…
This website uses cookies.