കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്, ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ എന്ന ഫാന്റസി ത്രീഡി ചിത്രം. ആശീർവാദ് സിനിമാസ്, നവോദയ എന്നിവർ ചേർന്ന് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ ജിജോ പുന്നൂസ് ആണ്. മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ അമേരിക്ക, പോർച്ചുഗൽ, സ്പെയിൻ, ഘാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള താരങ്ങൾ അണിനിരക്കും. കെ യു മോഹനൻ ദൃശ്യങ്ങളൊരുക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ലിഡിയൻ നാദസ്വരവും അണിയറയിൽ പ്രവർത്തിക്കാൻ പോകുന്നത് ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരുമാണ്. എന്നാൽ ഇപ്പോൾ കൊറോണ ഭീതി തുടരുന്ന പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ തുടങ്ങാനാണ് മോഹൻലാൽ പ്ലാൻ ചെയ്യുന്നത്. അതിനു മുൻപ് രണ്ടു മലയാള ചിത്രങ്ങളിൽ അഭിനയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ലോക്ക് ഡൌൺ കഴിഞ്ഞാൽ ആദ്യം മോഹൻലാൽ ചെയ്യുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്യാൻ പോകുന്ന ദൃശ്യം 2 എന്ന ചിത്രത്തിലാണ്. ജീത്തു ജോസഫിന്റെ തന്നെ മോഹൻലാൽ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം അറുപത് ദിവസം കൊണ്ട് തീർക്കാനാണ് പ്ലാൻ. ജീത്തു ജോസഫ്- മോഹൻലാൽ ടീമിന്റെ റാം എന്ന ചിത്രം ഇപ്പോൾ പകുതി ഷൂട്ടിംഗ് കഴിഞ്ഞു നിൽക്കുകയാണ്. ഈ വർഷമവസാനത്തോടെ വിദേശത്തു ചിത്രീകരിക്കേണ്ട അതിന്റെ ബാക്കി ഭാഗം കൂടി തീർക്കാനാവുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം അടുത്ത വർഷമാണ് റിലീസ് ചെയ്യൂ എന്നാണ് സൂചന.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.