മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോര്ഡുകളിൽ തൊണ്ണൂറു ശതമാനവും കൈവശമുള്ള നടനാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. പന്ത്രണ്ടോളം ഇൻഡസ്ട്രി ഹിറ്റുകൾ അടക്കം 1980 കൾ മുതൽ ഇന്നേ വരെയുള്ള നാല് പതിറ്റാണ്ടിലും തന്റെ ഇൻഡസ്ട്രിയിൽ ഓൾ ടൈം റെക്കോർഡ് ബ്രേക്കറുകൾ സമ്മാനിച്ച ഇന്ത്യൻ സിനിമയിലെ ഒരേ ഒരു സൂപ്പർ താരവും മോഹൻലാൽ ആണ്. മലയാള സിനിമയിലെ ഇപ്പോഴത്തെ ടോപ് ത്രീ ഹിറ്റുകൾ ആയ പുലിമുരുകൻ, ദൃശ്യം, ഒപ്പം എന്നിവയും മോഹൻലാലിൻറെ പേരിലാണ്. ഇത് കൂടാതെ ഏറ്റവും കൂടുതൽ ഷോസ് കളിച്ച ചിത്രങ്ങൾ മുതൽ ഏറ്റവും കൂടുതൽ ദിവസം റെഗുലർ ഷോ കളിച്ച സിനിമയും, 200 -300 ദിവസങ്ങളോളം എ ക്ലാസ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ഏറ്റവും കൂടുതൽ മലയാളം ചിത്രങ്ങൾ ഉള്ള നടനും മോഹൻലാൽ ആണ്. മോഹൻലാൽ സ്ഥാപിച്ച മറ്റൊരു അപൂർവ റെക്കോർഡ് ആണ് 1996 ഇൽ കാലാപാനി എന്ന പ്രിയദർശൻ ചിത്രം നേടിയ ഓൾ ഇന്ത്യ റിലീസ്.
ഇരുപത്തിരണ്ടു വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ കാലാപാനി അന്ന് ഓൾ ഇന്ത്യ റിലീസ് ആയി എത്തിയത് 450 സ്‌ക്രീനുകളിൽ ആണ്. ഇന്നേ വേറെ ഒരു മലയാള ചിത്രത്തിനും ആ റെക്കോർഡ് തകർക്കാൻ പറ്റിയിട്ടില്ല . മോഹൻലാൽ തന്നെ നിർമ്മിച്ച ഈ ചിത്രം മൂന്നു ദേശീയ പുരസ്‍കാരങ്ങളും ആറു സംസ്ഥാന പുരസ്‍കാരങ്ങളും നേടിയതിനൊപ്പം നൂറു ദിവസത്തിൽ അധികം റിലീസിംഗ് കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ച വമ്പൻ വിജയവും ആയിരുന്നു. മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചിത്രവും കാലാപാനി ആയിരുന്നു. മോഹൻലാൽ തന്നെ നായകനായ വെളിപാടിന്റെ പുസ്തകം ആണ് പിന്നീട് 400 സ്ക്രീൻ ഓൾ ഇന്ത്യ റിലീസ് നേടിയ മറ്റൊരു മലയാള ചിത്രം.
എന്നാൽ കാലാപാനിയുടെ ആ റെക്കോർഡ് തകർത്തു മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിന് ഒരുങ്ങുകയാണ് മോഹൻലാലിൻറെ പുതിയ ചിത്രമായ ഒടിയൻ. കേരളത്തിൽ മാത്രം 350 നു മുകളിൽ സ്ക്രീനുകൾ ലഭിക്കുമെന്നുറപ്പുള്ള ചിത്രമാണ് ഒടിയൻ. ഷൂട്ടിംഗ് തീരുന്നതിനു മുൻപേ തന്നെ നൂറിലധികം തീയേറ്ററുകൾ കേരളത്തിൽ ഒടിയൻ പ്രദർശിപ്പിക്കാനായി ചാർട്ട് ചെയ്തു കഴിഞ്ഞു. കൂടുതൽ തീയേറ്ററുകൾ ഈ ചിത്രം ലഭിക്കാനായി മുന്നോട്ടു വരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ മോഹൻലാലിൻറെ ഇപ്പോഴത്തെ തെലുങ്കിലും തമിഴിലും നോർത്ത് ഇന്ത്യയിലുമുള്ള ഗംഭീര മാർക്കറ്റു കണക്കിലെടുക്കുമ്പോൾ ഏറ്റവും കുറഞ്ഞത് അഞ്ഞൂറിൽ അധികം സ്‌ക്രീനുകളിൽ എങ്കിലും ഒടിയൻ ഓൾ ഇന്ത്യ തലത്തിൽ റിലീസിന് എത്തും. ഏതായാലും തന്റെ റെക്കോർഡ് തകർക്കാൻ താൻ മാത്രമേ ഉള്ളു എന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സിനിമയുടെ ഈ നടന വിസ്മയം.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.