മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ ഒരുപിടി വമ്പൻ ചിത്രങ്ങളുടെ തിരക്കിലാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രമാണ് ഇപ്പോൾ മോഹൻലാൽ ചെയ്ത് കൊണ്ടിരിക്കുന്നത്. രണ്ട് ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി പകുതിയോടെ പൂർത്തിയാവും. അതിനു ശേഷം മോഹൻലാൽ ചെയ്യാൻ പോകുന്ന ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണെന്നും അദ്ദേഹം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനും മോഹൻലാൽ അടുത്ത വർഷം ചെയ്യുന്ന പ്രൊജക്റ്റ് ആണ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം എംപുരാൻ തുടങ്ങുന്നതിനു മുൻപ് മോഹൻലാൽ ഒരു ചിത്രം കൂടി ചെയ്യും. ആ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ടിനു പാപ്പച്ചൻ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾ ചെയ്ത ടിനുവിന്റെ അടുത്ത റിലീസ് കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് എന്നിവർ ഒന്നിച്ച ചാവേർ ആണ്.
മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം ടിനു ഒരുക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്തായാലും ആ പ്രൊജക്റ്റ് ഓൺ ആയെന്ന വിവരങ്ങളാണ് ഇപ്പോൾ വരുന്നത്. മോഹൻലാലിനൊപ്പം അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് വാർത്തകൾ പറയുന്നത്. എംപുരാൻ ആരംഭിക്കുന്നത് അടുത്ത വർഷം ജൂൺ- ജൂലൈ മാസങ്ങളിലാണെങ്കിൽ ഏപ്രിൽ- മെയ് മാസങ്ങളിലായാവും മോഹൻലാൽ- ടിനു പാപ്പച്ചൻ ചിത്രം ഒരുങ്ങുകയെന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്. മോഹൻലാൽ ചിത്രം പൂർത്തിയാക്കിയതിന് ശേഷം ദിലീപ് നായകനായ ഒരു ചിത്രവും ടിനു പാപ്പച്ചൻ അടുത്ത വർഷം ചെയ്യും. മധു സി നാരായണൻ, രതീഷ് ബാലകൃഷ്ണ പൊതുവാൾ, അനൂപ് സത്യൻ എന്നിവർ ഒരുക്കുന്ന മലയാള ചിത്രങ്ങളും, ഋഷഭ എന്ന പാൻ ഇന്ത്യൻ ചിത്രവും മോഹൻലാൽ പ്ലാൻ ചെയ്യുന്ന ചിത്രങ്ങളാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.