മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇനി ചെയ്യാൻ പോകുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ്. എന്നാൽ ഇപ്പോൾ വരുന്ന പുതിയ വാർത്തകൾ പറയുന്നത്, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ശേഷം, ലിജോയുടെ ശിഷ്യനും മലയാളത്തിലെ പ്രമുഖ സംവിധായകനുമായ ടിനു പാപ്പച്ചനൊപ്പം ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിൽ കൂടിയാണ് മോഹൻലാൽ എന്നാണ്. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൂടിയാണ് ടിനു പാപ്പച്ചൻ. മോഹൻലാൽ- ടിനു ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും, ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുമാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. ആശീർവാദ് സിനിമാസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുകയെന്നും വാർത്തകളുണ്ട്.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾ ചെയ്ത ടിനുവിന്റെ അടുത്ത റിലീസ് കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് എന്നിവർ ഒന്നിച്ച ചാവേർ ആണ്. ഇത് കൂടാതെ ദിലീപ് നായകനായി എത്തുന്ന ഒരു ചിത്രവും ടിനു പാപ്പച്ചൻ പ്ലാൻ ചെയ്യുന്നുണ്ട്. മോഹൻലാൽ ചിത്രത്തിന് മുൻപ് ദിലീപ് ചിത്രം തീർക്കാനാണ് ടിനുവിന്റെ ആലോചനയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജീത്തു ജോസഫ് ഒരുക്കുന്ന രണ്ട് ഭാഗങ്ങളുള്ള റാം എന്ന ചിത്രത്തിന്റെ ഒരു മാസത്തെ ഷൂട്ടിംഗ് കൂടി മോഹൻലാലിന് ബാക്കിയുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ശേഷം റാം പൂർത്തിയാക്കുന്ന മോഹൻലാൽ, അതിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ ചെയ്യും. മധു സി നാരായണൻ, രതീഷ് ബാലകൃഷ്ണ പൊതുവാൾ, അനൂപ് സത്യൻ എന്നിവർ ഒരുക്കുന്ന മലയാള ചിത്രങ്ങളും, ഋഷഭ എന്ന പാൻ ഇന്ത്യൻ ചിത്രവും മോഹൻലാൽ പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് വിവരം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.