കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ നടന ഇതിഹാസങ്ങളിൽ ഒരാളായ മോഹൻലാൽ തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുവരെ മറ്റൊരാൾക്ക് ലഭിക്കാത്തത്ര വലിയ ആഘോഷമാണ് കഴിഞ്ഞ ദിവസം ഈ നടന്റെ അറുപതാം പിറന്നാളിന് ലഭിച്ചത്. കേരളത്തിലെ പത്ര മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും മോഹൻലാൽ സ്പെഷ്യൽ പ്രോഗ്രാമുകളും ലേഖനങ്ങളുമായി മഹാനടന് ആദരം അർപ്പിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ മോഹൻലാൽ അല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല ഇന്നലെ. ഓൺലൈൻ മാധ്യമങ്ങളും മലയാളത്തിന്റെ ഈ നടന വിസ്മയത്തിനു വേണ്ടി തങ്ങളുടെ ദിവസം മാറ്റി വെച്ചു. മോഹൻലാലിന് ആശംസകളുമായി ആരാധകരും സിനിമാ പ്രേമികളും അതുപോലെ ഇന്ത്യൻ സിനിമയിലെ പ്രമുഖ നടീനടന്മാരും സാങ്കേതിക പ്രവർത്തകരുമെല്ലാം മുന്നോട്ടു വന്നു. അതിനിടയിൽ ഒട്ടേറെ മാധ്യമങ്ങൾക്കു മോഹൻലാൽ ചെന്നൈയിലെ തന്റെ വീട്ടിൽ നിന്ന് വീഡിയോ കോൾ വഴി അഭിമുഖങ്ങളും കൊടുത്തിരുന്നു. അതിൽ ഒരു അഭിമുഖത്തിൽ അവതാരക ചോദിച്ചത് മോഹൻലാൽ, മകൻ പ്രണവ് എന്ന അപ്പു എന്നിവരെ പോലെ മകളായ വിസ്മയ എന്ന മായയും അഭിനയത്തിലേക്ക് വരുമോ എന്നായിരുന്നു.
അങ്ങനെ എന്തെങ്കിലും താല്പര്യം മകൾ പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു മോഹൻലാലിനോടുള്ള ചോദ്യം. അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത്. അങ്ങനെ ഒരാഗ്രഹം മകൾ ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല എന്നും എന്നാൽ അവൾ നാടകങ്ങൾ ഒക്കെ ചെയ്യുന്ന ആളാണ് എന്നുമാണ്. മോഹൻലാലിന്റെ മകൾ വിസ്മയ ആയോധന കല പഠിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിനു പുറമെ കവിതയെഴുതുകയും നന്നായി പടം വരക്കുകയും ചെയ്യുന്ന ഒരു കലാകാരി കൂടിയാണ് വിസ്മയ മോഹൻലാൽ. തന്റെ കവിതകളും ചിത്രങ്ങളുമടങ്ങിയ ഒരു ബുക്ക് വിസ്മയ ഈ വർഷം പ്രസിദ്ധീകരിച്ചിരുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.