മലയാള സിനിമയുടെ മഹാനടനും സൂപ്പർ താരവുമായ മോഹൻലാൽ ഒട്ടേറെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള പ്രതിഭയാണ്. ക്ലാസും മാസ്സും റൊമാൻസും കോമെടിയും ആക്ഷനും എല്ലാം ഇത്രയും പൂർണ്ണതയോടെ സ്‌ക്രീനിൽ എത്തിക്കുന്ന നായക നടന്മാർ ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമാണ്. ആക്ഷൻ ചെയ്യുന്ന കാര്യത്തിൽ മോഹൻലാലിനെ മലയാള സിനിമയിൽ മുൻപന്തിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം. അന്തരിച്ചു പോയ ജയന് ശേഷം ഡ്യൂപ് ഇല്ലാതെ അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ പോലും ചെയ്യുന്ന ഒരേയൊരു താരമാണ് മോഹൻലാൽ. ഏതു തരത്തിലുമുള്ള ആക്ഷൻ സീനുകളും മോഹൻലാൽ അതിഗംഭീരമാക്കുകയും ചെയ്യും. ഇപ്പോഴിതാ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിനെ കുറിച്ചും, അതിൽ തന്നെ ഒടിയൻ എന്ന ചിത്രം ചെയ്തപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് മോഹൻലാൽ.
മോഹൻലാലിന്റെ വാക്കുകൾ ഇപ്രകാരം, രണ്ടു കാലിൽ നടക്കുകയും ആക്ഷൻ ചെയ്യുകയും ചെയ്യുക പ്രയാസമുള്ള കാര്യമല്ല. എന്നാൽ ഒടിയന്റെ ലൊക്കേഷനിൽ, തീരെ സൗകര്യമില്ലാത്ത പറമ്പുകളിലും പാടത്തും നാലുകാലിൽ ദിവസങ്ങളോളം നടക്കുകയും ഭാരമേറിയ വേഷങ്ങൾ ധരിച്ചു ആക്ഷൻ ചെയ്യുകയും ചെയ്യുക എന്നത്, എന്റെ സിനിമാ ജീവിതത്തിൽ അപൂർവമാണ്. മിക്കപ്പോഴും ദേഹത്ത് എവിടെയെല്ലാമോ കടുത്ത വേദനയുണ്ടായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിൽ ഒടി വിദ്യ ഉപയോഗിക്കുന്ന മാണിക്യൻ എന്ന കഥാപാത്രത്തിന് ആണ് മോഹൻലാൽ ജീവൻ പകർന്നത്. പല തവണ പല സിനിമകൾക്കായി ജീവൻ പണയം വെച്ച് ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചു ഒട്ടേറെ പരിക്കുകൾ പറ്റിയിട്ടുള്ള നടൻ കൂടിയാണ് മോഹൻലാൽ. ദൗത്യം, മൂന്നാം മുറ, യോദ്ധ, തച്ചോളി വർഗീസ് ചേകവർ, നരൻ, പുലി മുരുകൻ, സ്ഫടികം തുടങ്ങി ആക്ഷൻ സീനുകൾ കൊണ്ട് മോഹൻലാൽ ഞെട്ടിച്ച ചിത്രങ്ങൾ ഒട്ടേറെയാണ്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.