മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുമായി ഏറ്റവും കൂടുതൽ ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന സിനിമാ താരമാണ്. ഇന്നിതാ വിഷു ദിനമായിട്ടു അദ്ദേഹം ഡൽഹിയിൽ ക്വാറന്റയിനില്‍ കഴിയുന്ന മലയാളി നേഴ്‌സുമാരുമായി ഫോണിൽ സംസാരിക്കുകയാണ് ചെയ്തത്. മാനസിക പിന്തുണ നല്കാൻ മോഹൻലാൽ വിളിച്ചപ്പോൾ തങ്ങൾ ആരാധിക്കുന്ന നടനോട് സംസാരിക്കാനായതിന്റെ സന്തോഷത്തിലാണ് അവർ. ഡൽഹിയിൽ ഉള്ള കോവിഡ് ബാധിച്ച മലയാളി നേഴ്‌സുമാരായ സ്മിത, സിജി തുടങ്ങിയവരുമായാണ് മോഹൻലാൽ സംസാരിച്ചത്. അവരെയും അവരുടെ കുടുംബത്തെയും കുട്ടികളേയും കുറിച്ച് അന്വേഷിച്ച മോഹൻലാൽ അവരാണ് യഥാർത്ഥത്തിൽ വലിയ ഹീറോസ് എന്നും പറഞ്ഞു. തങ്ങളൊക്കെ കൂടെയുണ്ട് എന്നും അവർക്കു വേണ്ടി ഓരോ നിമിഷവും മനസ്സ് കൊണ്ട് പ്രാര്ഥിക്കുന്നുണ്ടെന്നും ആ പ്രാർഥനക്ക് വലിയ ശ്കതിയുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും മോഹൻലാൽ പറഞ്ഞു.
തങ്ങൾക്കവിടെ ഫലപ്രദമായ രീതിയിൽ ടെസ്റ്റുകൾ പോലും നടക്കുന്നില്ലയെന്ന് സ്മിത പറഞ്ഞപ്പോൾ സിജി എന്ന നേഴ്‌സ് പറയുന്നത് അവിടുത്തെ ഭക്ഷണത്തെ കുറിച്ചാണ്. ഉപ്പിട്ട കഞ്ഞി കിട്ടിയാൽ മതി തങ്ങൾക്കെന്നും മറ്റൊന്നും തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും സിജി പറയുന്നു. അവരുടെ കൂടെയുണ്ട് തങ്ങൾ എല്ലാവരുമെന്നും അതുപോലെ തന്നെക്കൊണ്ട് കഴിയുന്ന വിധം അവരെ സഹായിക്കാൻ വേണ്ട കാര്യങ്ങളെല്ലാം ചെയ്യാമെന്നും മോഹൻലാൽ അവർക്കു ഉറപ്പു നൽകി. ഇത് കൂടാതെ ഇന്ന് കേരളം മുഴുവനുമുള്ള, പല പല സ്ഥലങ്ങളിലെ തന്റെ ഫാൻസ് പ്രവർത്തകരോടും ഫോണിൽ സംസാരിച്ച മോഹൻലാൽ അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയും എന്ത് സഹായം വേണമെങ്കിലും അവർക്കു ചെയ്തു കൊടുക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
This website uses cookies.