കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ ഫേസ്ബുക്കിലും വാട്സാപ്പിലും വൈറൽ ആയ ഒരു വീഡിയോ ആയിരുന്നു അഭിജിത് എന്ന ഒരു കുഞ്ഞു മോഹൻലാൽ ആരാധകന്റെ സ്വപ്നം. ഇരു വൃക്കകളും തകരാറിലായ അഭിജിത്തിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങൾ തന്റെ പ്രീയപ്പെട്ട ലാലേട്ടനെ ഒന്ന് നേരിൽ കാണാൻ എന്നും അദ്ദേഹത്തിന്റെ ഒപ്പം ഒരു ഫോട്ടോ എടുക്കണം എന്നുമായിരുന്നു. അഭിജിത് അത് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ മോഹൻലാലിന് മുന്നിൽ എത്തിച്ചേരുകയും അദ്ദേഹം തന്റെ കുരുന്നു ആരാധകനെ കാണാൻ എത്തണമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. രണ്ടു ദിവസം മുൻപേ അദ്ദേഹം തന്റെ വാക്ക് പാലിക്കുകയും അഭിജിത്തിനെ പോയി കാണുകയും ആ കുട്ടിയോടും കുടുംബത്തിനും ഒപ്പം ഏറെ നേരം ചെലവിടുകയും ചെയ്തു.
അത് മാത്രമല്ല, അഭിജിത്തിന്റെ ചികിത്സക്കായുള്ള മുഴുവൻ ചെലവുകളും മോഹൻലാൽ ഏറ്റെടുക്കയും ചെയ്തു. ഓൾ കേരള മോഹൻലാൽ ഫാൻസ് വഴിയാണ് ഇക്കാര്യം ലാലേട്ടനെ അറിയിചത്. കുട്ടിയുടെ ചികിത്സക്കായി ആസ്റ്റർ മെഡി സിറ്റിയിൽ ഏർപ്പാടുകൾ ചെയ്യുന്നുണ്ട് എന്നും അവർ അറിയിച്ചു. മോഹൻലാൽ കൊച്ചിയിലെ ഉള്ളപ്പോൾ ആണ് വിവരങ്ങൾ അറിഞ്ഞത്. അഭിജിത്തിന് യാത്ര ചെയ്യാൻ കഴിയാത്തതിനാൽ തിരുവനന്തപുരത്തു വരുമ്പോൾ കാണാം എന്ന് മോഹൻലാൽ പറയുകയും ചെയ്തിരുന്നു. ഏതായാലും തന്റെ വാക്ക് പാലിച്ച അദ്ദേഹം അഭിജിത്തിന്റെ ഏറ്റവും വലിയ സ്വപ്നം നടത്തി കൊടുത്തതിനൊപ്പം അവനെ ജീവിതത്തിലേക്ക് കൂടി കൈ പിടിച്ചു നടത്തുമെന്ന ഉറപ്പു കൊടുത്താണ് മടങ്ങിയത്. ചികിത്സ കഴിഞ്ഞാൽ അഭിജിത്തിന് മറ്റു കുട്ടികളെ പോലെ സ്‌കൂളിൽ പോകാം. അഭിജിത്തും കുടുംബവുമായി കണ്ടു മുട്ടിയപ്പോൾ എടുത്ത ഫോട്ടോകൾ മോഹൻലാൽ ട്വിറ്റെർ, ഫേസ്ബുക് എന്നിവയിലൂടെ പങ്കു വെച്ചിരുന്നു. തന്റെ പ്രീയപ്പെട്ട ലാലേട്ടന് കെട്ടി പിടിച്ചു ഒരുമ്മ കൂടി കൊടുത്താണ് അഭിജിത് മടങ്ങിയത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.