Odiyan
ആക്ഷൻ രംഗങ്ങളികലൂടെ ആരാധകരെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തുക എന്നത് എന്നും മോഹൻലാൽ എന്ന നടന്റെ പ്രത്യേകതയാണ്. തന്റെ 57 -ആം വയസ്സിലും അനായാസ മെയ്‌വഴക്കത്തോടെയാണ് അദ്ദേഹം ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത്. മലയാളത്തിലെ സകലമാന കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന്റെ വിജയത്തിന് പിന്നിലെ രഹസ്യവും മോഹൻലാലിന്റെ ഈ പ്രകടനം തന്നെ. പുലിമുരുകന് ശേഷം മോഹൻലാലിന്റേതായി വരുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ ഒടിയന്റെ ആക്ഷൻ രംഗങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
പുലിമുരുകന്റെ ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയിനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ കഴിഞ്ഞ ദിവസം ചിത്രീകരിച്ച രംഗം സെറ്റിലെ ഏവരെയും അതിശയത്തിലാഴ്ത്തി. ഒടിയൻ മാണിക്യന്റെ ഒളിസങ്കേതമാണ് തേൻ കുറിശ്ശി പുഴ ഏത് വേനലിലും വറ്റി വരളാത്ത ആഴവും പരപ്പുമുള്ള തേൻ കുറുശ്ശി പുഴ. തന്റെ എതിരാളിയായ രാവുണ്ണിയോട് പ്രതികാരം പൂണ്ട ഒടിയൻ മാണിക്യൻ അർധരാത്രി തേൻ കുറിശ്ശി പുഴ താണ്ടി വരുന്നതായിരുന്നു രംഗം. ഒടിയന്റെ സഞ്ചാരം തേൻ കുറിശ്ശി പുഴയെ പതിയെ തലോടി മുങ്ങാം കുഴിയിട്ട് അദൃശ്യമായ ഒന്നാണ്. ഏറെ അപകടം നിറഞ്ഞ രംഗം ഡ്യൂപ്പ് ഇടാം എന്നു പറഞ്ഞെങ്കിലും മോഹൻലാൽ സ്വമേധയാ ഏറ്റെടുത്തു ചെയ്യുകയായിരുന്നു. ശ്വാസമടക്കിപ്പിടിച്ചായിരുന്നു അണിയറപ്രവർത്തകർ ലാലേട്ടന്റെ ഈ അസാമാന്യ പ്രകടനം കണ്ടത്.
ഏതാണ്ട് രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യുൾ പാലക്കാട് നടക്കുകയാണ്. മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകനായ വി എ ശ്രീകുമാർ അറിയിച്ചിരുന്നു. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആശിർവാദ് നു വേണ്ടി ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു കാത്തിരിക്കാം ഒടിയൻ മാണിക്യന്റെ വരവിനായി.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.