ദക്ഷിണേന്ത്യൻ സിനിമാ ലോകവും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ഒരു ചിത്രമാണ് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ വി ആനന്ദ് അടുത്തതായി ഒരുക്കാൻ പോകുന്നത്. ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും തമിഴിന്റെ നടിപ്പിൻ നായകനായ സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണത്. ഈ ചിത്രവും ഇതിന്റെ താര നിരയും അനൗൺസ് ചെയ്തപ്പോൾ മുതൽ സിനിമാ പ്രേമികൾ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ്. അണിയറ പ്രവർത്തകർ ചിത്രത്തെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ പുറത്തു വിടാതെ സൂക്ഷിക്കുകയാണ് എങ്കിലും ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത് തിരുവനന്തപുരവും ഈ ചിത്രത്തിന്റെ ലൊക്കേഷൻ ആവുമെന്നാണ്.
തിരുവനന്തപുരം കൂടാതെ ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ലണ്ടൻ തുടങ്ങിയ നഗരങ്ങളും ഈ ചിത്രത്തിന്റെ ലൊക്കേഷൻ ആയി വരുമെന്നു സ്ഥിതീകരിക്കാത്ത വിവരങ്ങൾ ഉണ്ട്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഹാരിസ് ജയരാജ് ആയിരിക്കും ഗാനങ്ങൾ ഒരുക്കുക. അതുപോലെ തന്നെ സയ്യെഷ ആയിരിക്കും ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുക എന്നും സൂചനയുണ്ട്.
സൂര്യ ഈ ചിത്രത്തിൽ ഒരു ആർമി ഏജന്റ് ആയും മോഹൻലാൽ നെഗറ്റീവ് ഷേഡ് ഉള്ള ഒരു രാഷ്ട്രീയ നേതാവായും ആയിരിക്കും എത്തുക എന്നുള്ള ചില റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തെലുങ്കിൽ നിന്നു അല്ലു സിരിഷും അഭിനയിക്കുന്ന ഈ ചിത്രം അതോടൊപ്പം തന്നെ മറ്റു ചില സവിശേഷതകളും പ്രേക്ഷകർക്ക് നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാലിൻറെ മുന്നൂറ്റി മുപ്പത്തിയേഴാമത്തെ ചിത്രമായ ഇത് സൂര്യയുടെ മുപ്പത്തിയേഴാമത്തെ ചിത്രവും അല്ലു സിരീഷിന്റെ ഏഴാമത്തെ ചിത്രവുമാണ്. നമ്പർ കൊണ്ടുള്ള ഈ കൗതുകം തന്നെ ഈ ചിത്രത്തെ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാക്കുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.