മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരം മോഹൻലാലും തമിഴ് സൂപ്പർ താരം സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായിട്ടായിരുന്നു ഉണ്ടായത്. മോഹൻലാലിന്റെ ക്ഷണം സ്വീകരിച്ച് അമ്മ മഴവിൽ ഷോക്കായി സൂര്യ എത്തിയത് മുതൽ അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും സംവിധായകനായ കെ. വി ആനന്ദ് ആയിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെ സംവിധായകൻ ചിത്രം പ്രഖ്യാപിച്ച ഉടൻ സൂര്യയും സന്തോഷം പങ്കുവച്ച് ട്വിറ്ററിൽ എത്തിയിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാലിനെയും സൂര്യയും കൂടാതെ അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷും സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നു. 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിൽ ഇതിന് മുൻപ് മോഹൻലാലും അല്ലു സീരീഷും ഒന്നിച്ചിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ യുവതാരം സയ്യേഷയാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്.
ആക്ഷൻ മാസ്സ് രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് എന്ന വാർത്ത മുൻപ് തന്നെ പുറത്ത് വന്നിരുന്നു. ചിത്രത്തിൽ ഇന്നേവരെ കാണാത്ത കട്ട വില്ലൻ പരിവേഷത്തിൽ എത്തുന്ന മോഹൻലാൽ വ്യത്യസ്ത മേക്കോവറിൽ കൂടിയായിരിക്കും എത്തുക. ഏറിയ പങ്കും വിദേശത്ത് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ് അവസാനത്തോടെ ലണ്ടനിൽ ആരംഭിക്കും. രഞ്ജിത് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിലാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിന് ശേഷം ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് മോഹൻലാൽ കടക്കും. എൻ. ജി. കെ. യാണ് സൂര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.