തമിഴ് സിനിമയിൽ ഒരുപാട് ബിഗ്‌ബഡ്ജറ്റ് ചിത്രങ്ങൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നുണ്ട് ,അതിൽ സൗത്ത് ഇന്ത്യയിലെ എല്ലാ സിനിമ പ്രേമികളും കാത്തിരിക്കുന്നത് കെ.വി ആനന്ദ് ചിത്രത്തിന് വേണ്ടിയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ താരങ്ങൾ ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ സൗത്ത് ഇന്ത്യയിൽ തരംഗം സൃഷ്ട്ടിക്കാൻ ഒരുങ്ങുന്നു എന്ന് തന്നെ വിശേഷിപ്പിക്കാം. ലൈക്കാ പ്രൊഡക്ഷന്റെ ബാനറിൽ മോഹൻലാൽ, സൂര്യ, അല്ലു സിരിഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. അയൺ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം കെ.വി ആനന്ദ് സൂര്യ- ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പ്രീ പ്രൊഡക്ഷൻ വർക്കുകൾ എല്ലാം ഏറെക്കുറെ പൂർത്തിയായ ചിത്രത്തിൽ മറ്റൊരു രസകരമായ കാര്യം അണിയറ പ്രവർത്തകർ പുറത്തുവിടുകയുണ്ടായി. അല്ലു സിരിഷിന്റെ 7ആം ചിത്രവും സൂര്യയുടെ 37ആം ചിത്രവും സാക്ഷാൽ മോഹൻലാലിന്റെ 337ആം ചിത്രം കൂടിയാണ് കെ.വി ആനന്ദിന്റെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം. ഇതൊട് കൂടി ഈ സിനിമയുടെ ഭാഗ്യ നമ്പറായി ‘7’ തിരഞ്ഞെടുകയുണ്ടായി, സിനിമ പ്രേമികളുടെ ഈ കണ്ടത്തലുകൾ സംവിധായകൻ കെ.വി ആനന്ദിനെ വരെ ഞെട്ടിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചന് പകരമാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്, ഒരു നെഗറ്റീവ് സ്വഭാവമുള്ള രാഷ്ട്രീയ നേതാവായിരിക്കും എന്ന് സൂചനയുണ്ട്. സൂര്യ ഒരു ഓഫീസറായിട്ടാണ് ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ലണ്ടനിലാണ് ആരംഭിക്കുക എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്നാണ്, സംഗീതം നിർവഹിക്കുന്നത് ഹാരിസ് ജയരാജാണ്. 2.0 ശേഷം ലൈക്കാ പ്രൊഡക്ഷന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.