സൗത്ത് ഇന്ത്യയിലെ എല്ലാ സിനിമ സ്നേഹികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ – മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന കെ.വി ആനന്ദ് ചിത്രം. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രദർശനത്തിനെത്തുക. രജനികാന്ത് നായകനാവുന്ന 2.0 ശേഷം ലൈക്കയുടെ അടുത്ത പ്രോജക്റ്റ് കെ.വി ആനന്ദ് ചിത്രം തന്നെയായിരിക്കും. മലയാള സിനിമയുടെ താര സംഘടനയിലെ എല്ലാവരും ഒന്നിക്കുന്ന അമ്മ ഷോയിൽ മുഖ്യ അതിഥിയായിരുന്നു സൂര്യ , മോഹൻലാലിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു എത്തിയ സൂര്യ തന്റെ ഇഷ്ട നായകനെ കുറിച്ച് വാ തോരാതെ സംസാരിക്കുകയും, എന്നെങ്കിലും കൂടെ വർക്ക് ചെയ്യണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നാൽ പിന്നീട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കെ.വി ആനന്ദിന്റെ ആ ട്വിറ്റർ പോസ്റ്റ് , ഇവർ ഒന്നിക്കുന്നു എന്ന വാർത്ത സൗത്ത് ഇന്ത്യയിലെ എല്ലാ സിനിമ സ്നേഹികളും ഒന്നടങ്കം ഏറ്റെടുത്തു. കേരള , തമിഴ് നാട് , ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ വലിയ ജനപിന്തുണ ഇരു താരങ്ങൾക്കുമുണ്ട്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.
ജൂണ് 23ന് ചിത്രത്തിന്റെ ആദ്യ ഷെഡ്യുൽ ആരംഭിക്കും, ന്യൂ ഡൽഹി, ലണ്ടൻ, ബ്രസീൽ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പ്രധാനമായും ചിത്രീകരിക്കുക. സൂര്യയെയും മോഹൻലാലിനെയും ഏറെ ഇഷ്ടപ്പെടുന്ന അല്ലു സിരീഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാൽ കാർത്തി ചിത്രം ‘കടയ് കുട്ടി സിങ്കം’ സിനിമയിലെ നായിക സായിഷ ആയിരിക്കും എന്ന് സൂചനയുണ്ട്. ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് സാക്ഷാൽ പീറ്റർ ഹെയ്ൻ തന്നെയായിരിക്കും. തേന്മാവിൻ കൊമ്പത് ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിച്ചു നാഷണൽ അവാർഡ് കരസ്ഥമാക്കിയ കെ.വി ആനന്ദ് തന്നെയാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും മോഹൻലാലുമായി കൈകോർക്കുന്നത്. അയൻ എന്ന ബ്ലോക്ബസ്റ്റെർ ചിത്രത്തിലെ കൂട്ടുകെട്ടായ സൂര്യ – കെ.വി ആനന്ദ് വീണ്ടും ഒന്നിക്കുമ്പോൾ വിസ്മയം സൃഷ്ടിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കമില്ല
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.