പ്രശസ്ത നടനും സംവിധായകനും ആയ ആനന്ദ് മഹാദേവൻ ഒരുക്കാനിരുന്ന ചിത്രം ആയിരുന്നു പ്രശസ്ത ഐ എസ് ആർ ഓ ശാസ്ത്രജ്ഞൻ ആയ നമ്പി നാരായണന്റെ ജീവിത കഥ. പ്രശസ്ത നടൻ മാധവൻ ആണ് ഇപ്പോൾ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തു അതിൽ നമ്പി നാരായണൻ ആയി അഭിനയിച്ചിരിക്കുന്നത്. മാധവൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും. എന്നാൽ താൻ പ്ലാൻ ചെയ്തപ്പോൾ ആ വേഷം ചെയ്യേണ്ടിയിരുന്നത് മോഹൻലാൽ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയിട്ട് പോലും ആ പ്രൊജക്റ്റ് നടക്കാതെ പോയത് മറ്റൊരു കാരണത്താൽ ആണെന്നും ആനന്ദ് മഹാദേവൻ വെളിപ്പെടുത്തുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയപ്പോൾ കേരളാ കൗമുദി ഓൺലൈനോട് സംസാരിക്കവെ ആണ് ആനന്ദ് മഹാദേവൻ ഈ കാര്യം വെളിപ്പെടുത്തിയത്.
കൊമേർഷ്യൽ ആയിരുന്നു എങ്കിലും ആ ചിത്രം ഒരു കൊമേർഷ്യൽ ഫോർമുലയിൽ രചിച്ചത് ആയിരുന്നില്ല എന്നും അതുകൊണ്ടു തന്നെ നിർമ്മാതാവിനെ കിട്ടാതെ ഇരുന്നതാണ് അന്ന് ആ പ്രൊജക്റ്റ് നടക്കാതെ പോയതിനു കാരണം എന്നും ആനന്ദ് മഹാദേവൻ പറയുന്നു. ഒരുപാട് പ്രത്യേകതകൾ ആ കഥക്കുണ്ടായിരുന്നു എന്നും ഇവിടുള്ളവർക്ക് പണം മാത്രമാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സിനിമകൾ അന്താരാഷ്‌ട്ര വേദികളിൽ എത്തുന്നത് അവർക്ക് ഒരു വലിയ കാര്യമേയല്ല എന്നും കേരളത്തിലെ മാത്രം കാര്യമല്ല, ഇന്ത്യയിൽ എമ്പാടും ഇങ്ങനെ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം ഒരുക്കിയ പുതിയ ചിത്രമായ മായിഘട്ടിന് മികച്ച പ്രതികരണമാണ് ചലച്ചിത്ര മേളയിൽ നിന്ന് ലഭിച്ചത്. ഉദയകുമാർ ഉരുട്ടികൊലകേസിന്റെ ആവിഷ്കാരമായിരുന്നു ഈ ചിത്രം. മലയാളത്തിൽ ചിത്രം ഒരുക്കാൻ താല്പര്യം ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.